കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ ചിത്രത്തില്‍ ആരാണ് നായിക?, ആ പേര് പുറത്ത്

Published : May 17, 2024, 01:33 PM IST
കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ ചിത്രത്തില്‍ ആരാണ് നായിക?, ആ പേര് പുറത്ത്

Synopsis

സൂര്യക്കൊപ്പം ആ ഹിറ്റ് നായികയും.

സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ സൂര്യയാണ് നായകൻ. പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുക തിരുവായിരിക്കും. കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ 44 സിനിമയില്‍ പൂജ ഹെഗ്‍ഡെ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ത്തിക് സുബ്ബരാജ് സൂര്യയെ നായകനാക്കുന്ന ചിത്രത്തിന്റെ എണ്‍പത് ശതമാനവും ചിത്രീകരിക്കുക സെറ്റിലായിരിക്കും. സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിക്കുന്നു. തിരക്കഥയും സിരുത്തൈ ശിവ എഴുതുന്ന ചിത്രം പാൻ ഇന്ത്യനായിരിക്കും.

സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ദിഷാ പഠാണിയാണ് സൂര്യ നായകനാകുന്ന ചിത്രത്തില്‍ നായികയാകുക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും സൂര്യയുടെ കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്സ് ഫോര്‍മാറ്റിലും സൂര്യ നായകനായ ചിത്രമായ കങ്കുവ പ്രദര്‍ശനത്തിന് എത്തും എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

സംവിധായകൻ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായേക്കുമെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. ശിവകാര്‍ത്തികേയൻ നായകനായി എത്തിയ അയലാന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു. സൂര്യയെ നായകനാക്കിയും സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Read More: ആവേശം വീണു, ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനു മുന്നില്‍ ഓപ്പണിംഗില്‍ ആ രണ്ട് ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു