
കൊച്ചി: കാര്‍ത്തിക് സൂര്യയുടെ ഇപ്പോഴത്തെ വീഡിയോകള്‍ക്കെല്ലാം വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. അറുപത് സെക്കന്‍റില്‍ കേരളത്തിലെ അറുപത് ടൂറിസ്റ്റ് സ്‌പോട്ടുകള്‍ കാണിച്ച വീഡിയോ കേരള ടൂറിസം വകുപ്പിന് ഫ്രീയായി കിട്ടിയ ഒരു പ്രമോഷനായിരുന്നു.
ടൂറിസം വകുപ്പ് മന്ത്രി അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതും വൈറലായി. കാര്‍ത്തി സൂര്യയുടെ പുതിയ വീഡിയോ ഇന്ത്യന്‍ റെയില്‍വെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണൗവിന് വേണ്ടിയുള്ളതാണ് ഇന്ത്യയിലെ ഏറ്റവും ദാര്‍ഘ്യമേറിയ റെയില്‍വെ യാത്ര നടത്തുന്നു എന്ന് പറഞ്ഞ് ആഴ്ചകള്‍ക്ക് മുന്‍പ് കാര്‍ത്തിക് സൂര്യ ഒരു വീഡിയോ പങ്കുവച്ചിരുന്നു.
കെടിഎടിആര്‍ എന്ന ആ വീഡിയോ സീരീസില്‍ നാല് ദിവസം നീണ്ട യാത്രയെ കുറിച്ചും, അതിലെ അനുഭവങ്ങളെ കുറിച്ചും ഓരോ ദിവസവും കാര്‍ത്തിക് സൂര്യ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ എന്നതിനപ്പുറം, ഏറ്റവും മോശം ട്രെയിന്‍ എന്ന ഖ്യാതിയും കന്യാകുമാരി ദിബ്രുഗ്ര വിവേക് എക്‌സ്പ്രസ് ട്രെയിനിനുണ്ട്.
സമയക്രമം പാലിക്കാത്തത്, വൃത്തികേടും, വൃത്തികെട്ട ബാത്ത്റൂം, മോശം ഭക്ഷണവും, എസി കംപാര്‍ട്ട്മെന്‍റില്‍ അടക്കം മറ്റുള്ളവരുടെ തള്ളിക്കയറ്റും തിരക്കും അങ്ങനെ എല്ലാത്തിലും നെഗറ്റീവ് അഭിപ്രായവും വിമര്‍ശനവുമാണ് ഈ ട്രെയിനിന്.
അതെല്ലാം നേരിട്ട് അനുഭവിച്ചും, തനിക്ക് നേരെയാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ശരിയാക്കിയും നടത്തിയ യാത്രയെ കുറിച്ചാണ് കാര്‍ത്തിക് സൂര്യയുടെ വ്‌ളോഗ്. സ്‌ളീപ്പര്‍ കോച്ചിലേക്ക് തിക്കിത്തിരക്കി വരുന്ന ആളുകളുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കാര്‍ത്തിക് സൂര്യയ്ക്ക് സാധിക്കുന്നില്ല. അതേ സമയം എസി കംപാര്‍ട്ട്മെന്‍റിലെെ കടന്നുകടറ്റം, ട്രെയിനില്‍ കണ്ട ഒരു ഹെല്‍പ് ലൈനിലൂടെ വിളിച്ച് അദൃകൃതരുമായി സംസാരിച്ച് തടയാന്‍ കാര്‍ത്തിക് സൂര്യയ്ക്ക് സാധിച്ചു.
മോശം ഭക്ഷണം കൊണ്ടു വന്നപ്പോള്‍, തന്‍റെ കംപാര്‍ട്‌മെന്റിലുള്ളവര്‍ക്ക്, തൊട്ടടുത്ത സ്റ്റേഷനിലേക്ക് എത്തുമ്പോഴേക്കും ഐആര്‍സിടിസിയുടെ ഓണ്‍ലൈന്‍ ഫുഡ് ബുക്കിങിലൂടെ നല്ല ഭക്ഷണം എത്തിച്ചുകൊടുത്തു. എടുത്ത് പറയേണ്ടത്, ട്രെയിന്‍ വൃത്തിയാക്കാന്‍ കാണിച്ച കാര്‍ത്തിക് സൂര്യയുടെ മനസ്സാണ്.
തന്‍റെ എസി കംബാര്‍ട്‌മെന്റ് ഏറ്റവും വൃത്തിയുള്ളതാക്കി മാറ്റാന്‍ കാര്‍ത്തിക് സൂര്യ അങ്ങേയറ്റം വൃത്തികേടായി കിടന്ന വാഷ് റൂമും ബാത്രൂമും അടക്കം കഴുകി. മാറ്റത്തിന് വേണ്ടി മറ്റുള്ളവരെ കാത്തു നില്‍ക്കാതെ, സ്വയം മാറി, അത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കുന്ന കാര്‍ത്തിക് സൂര്യ തന്നെയാണ് റിയല്‍ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന് കമന്റുകലാണ് ആരാധകരിൽ നിന്ന് വരുന്നത്.
'ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു', ജിഷിനും അമേയയും പ്രണയത്തിൽ? സംശയത്തിൽ ആരാധകർ
'നെഗറ്റീവ് സ്‌ക്രീൻ പ്രെസന്‍സ്': ഷാരൂഖിന്‍റെ മകളുടെ പരസ്യ വീഡിയോ, ട്രോളുകള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ