'അതേ, ഞാനുമുണ്ട്'; കയാദുവിനെ അവതരിപ്പിച്ച് 'പള്ളിച്ചട്ടമ്പി' ടീം

Published : Jun 29, 2025, 12:55 PM IST
kayadu lohar Pallichattambi movie video tovino thomas

Synopsis

ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രം

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് പള്ളിച്ചട്ടമ്പി. തെന്നിന്ത്യൻ താരം കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ കയാദുവിനെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ഷോര്‍ട്ട് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഡ്രാഗൺ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യുവഹൃദയങ്ങൾ കീഴടക്കിയ താരം കൂടിയാണ് കയാദു ലോഹർ. ഈ ചിത്രത്തിലും ഏറെ അഭിനയ സാധ്യതകൾ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായവും വിജയവും നേടി മുന്നേറുന്ന നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് വിശാലമായ ക്യാൻവാസിലും വലിയ മുതൽ മുടക്കിലും വലിയ ജനപങ്കാളിത്തത്തോടെയും അവതരിപ്പിക്കപ്പെടുന്നത്. കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിചട്ടമ്പി. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തൻസീർ സലാമും സിസിസി ബ്രദേഴ്സുമാണ് സഹനിര്‍മ്മാതാക്കള്‍.

വിജയരാഘവൻ, തെലുങ്ക് നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആൻ്റണി, ടി ജി രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ മഞ്ജുഷ രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് കിരൺ റാഫേൽ, റെനിത് രാജ്, സ്റ്റിൽസ് ഋഷ് ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് എബി കോടിയാട്ട്, ജെറി വിൻസൻ്റ്. കാഞ്ഞാർ, പൈനാവ്, മൂലമറ്റം തുടങ്ങി ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ധുരന്ധർ 2 എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നേടിയത് ഞെട്ടിക്കുന്ന തുക
ടൊവിനോ തോമസ് നായകനായി പള്ളിച്ചട്ടമ്പി, ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്