സംവിധായകനെ ഓടിച്ച് കീര്‍ത്തി സുരേഷ്, ഇനി പ്രതികാരം നായകനോടെന്നും താരം!- വീഡിയോ

Published : Dec 04, 2020, 04:10 PM IST
സംവിധായകനെ ഓടിച്ച് കീര്‍ത്തി സുരേഷ്, ഇനി പ്രതികാരം നായകനോടെന്നും താരം!- വീഡിയോ

Synopsis

രംഗ് ദേ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ.  

മലയാളികളുടെ പ്രിയതാരം കീര്‍ത്തി സുരേഷ് ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുയാണ്. നിതിൻ നായകനാകുന്ന രംഗ് ദേ എന്ന സിനിമയിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള സൌഹൃദം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സംവിധായകൻ വെങ്കി അത്‍ലുരിയെ ഓടിക്കുന്ന കീര്‍ത്തി സുരേഷിന്റെ വീഡിയോ കീര്‍ത്തി  സുരേഷിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്."

രംഗ് ദേ എന്ന സിനിമയുടെ ചീത്രീകരണം നടക്കുകയാണ്. ക്ഷീണിതയായ കീര്‍ത്തി സുരേഷ് ഒഴിവു സമയത്തില്‍  ചെറുതായൊന്ന് മയങ്ങി. ഉറങ്ങുന്ന കീര്‍ത്തിയുടെ ഫോട്ടോ നിതിനും വെങ്കിയും ചേര്‍ന്ന് എടുത്തു. എല്ലാവരും കഷ്‍ടപ്പെട്ട് പണിയെടുക്കുമ്പോള്‍ സുഖമായി വിശ്രമിക്കുന്ന കീര്‍ത്തി എന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചു. അതിന് മറുപടെയന്നോണമാണ് കീര്‍ത്തി സുരേഷ് വീഡിയോ ഷെയര്‍ ചെയ്‍തത്. നിതിൻ ഇനി എന്റെ പ്രതികാരം നിന്നോടാണ് എന്നാണ് തമാശയോടെ കീര്‍ത്തി സുരേഷ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

സിനിമയിലെ ഒരു രംഗത്തിന്റെ ഫോട്ടോ ഒരു വഴിയാത്രക്കാരൻ എടുത്തത് അടുത്തിടെ ചോര്‍ന്നിരുന്നു.

ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറായിരിക്കും രംഗ് ദേ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരേ ദിവസം രണ്ട് വമ്പന്‍ ചിത്രങ്ങള്‍; കേരളത്തിലെ വിതരണം ന്യൂ സൂര്യ ഫിലിംസ്
മ്യൂസിക് റൈറ്റ്സില്‍ റെക്കോര്‍ഡിട്ട് 'രാമായണ'; രണ്ട് ഭാഗങ്ങള്‍ക്കും ചേര്‍ത്ത് ലഭിക്കുന്നത് വമ്പന്‍ തുക