'ബസ് സ്റ്റാന്റേ, ബസ് സ്റ്റാന്റേ', കീര്‍ത്തി സുരേഷ് ചിത്രത്തിലെ ഗാനം പുറത്തുവിട്ടു

By Web TeamFirst Published Feb 27, 2021, 5:06 PM IST
Highlights

കീര്‍ത്തി സുരേഷ് ചിത്രത്തിലെ ഗാനം പുറത്തുവിട്ടു.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളം കടന്ന് അന്യഭാഷകളില്‍ സജീവമായ കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും സ്വന്തമാക്കി. ഒട്ടേറെ ഹിറ്റുകള്‍ കീര്‍ത്തി സുരേഷിന്റേതായിട്ടുണ്ട്. ഇപോഴിതാ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമയായ രംഗ് ദേയിലെ ഗാനമാണ് ശ്രദ്ധേയമാകുന്നത്. താരങ്ങള്‍ അടക്കമുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികള്‍ മറികടന്ന് ചിത്രം റിലീസിന് എത്തുകയുമാണ്.

ബസ് സ്റ്റാന്റേ, ബസ് സ്റ്റാന്റേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷും നിതിനും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറാണ് സിനിമ. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമ വൈകിയത്.  ഇപോള്‍ സിനിമ അടുത്ത മാസം 26ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്.

ഒരു വഴിയാത്രക്കാരൻ രംഗ് ദെയുടെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു.

ദേവി ശ്രീ പ്രസാദ് ആണ് രംഗ് ദേയുടെ സംഗീത സംവിധായകൻ.

click me!