ഗുഡ് ലക്ക് സഖിയുമായി കീര്‍ത്തി സുരേഷ്, റിലീസ് തിയതി പ്രഖ്യാപിച്ചു

By Web TeamFirst Published Mar 2, 2021, 11:03 AM IST
Highlights

കീര്‍ത്തി സുരേഷ് നായികയാകുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷയില്‍ സജീവമായി മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടി. ഒട്ടേറെ ഹിറ്റുകള്‍ കീര്‍ത്തി സുരേഷ് സ്വന്തമാക്കിയിട്ടുണ്ട്. കീര്‍ത്തി സുരേഷ് നായികയാകുന്ന ഗുഡ് ലക്ക് സഖി എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കീര്‍ത്തി സുരേഷ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി അറിയിച്ചിരിക്കുന്നത്. തിയറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുക.

ജൂണ്‍ മൂന്നിന് ആണ് ചിത്രം റിലീസ് ചെയ്യുക. തികച്ചും ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കീര്‍ത്തി സുരേഷിന്റെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രമാകും ഗുഡ് ലക്ക് സഖിയിലേത്. തെലുങ്കിലും മലയാളത്തിലും തമിഴിലും ചിത്രമെത്തും.  ഭാഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയായി മുദ്രകുത്തപ്പെടുന്ന ആളായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്റെ കഥാപാത്രം. ഷാര്‍പ് ഷൂട്ടറായി മാറുകയും ചെയ്യുന്നുണ്ട് കീര്‍ത്തി സുരേഷിന്റെ കഥാപാത്രം എന്നാണ് വാര്‍ത്ത.

മികച്ച സാമൂഹ്യ പ്രതിബന്ധതയുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ നാഗേഷ് കുക്കുനൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദി പിനിസെട്ടി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്‍ണ, രാമ പ്രഭ തുടങ്ങിയവരാണ് കീര്‍ത്തി സുരേഷിന് പുറമെയുള്ള അഭിനേതാക്കള്‍.

click me!