Saani Kaayidham teaser : പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് കീര്‍ത്തി സുരേഷ്, 'സാനികായിദം' ടീസര്‍

Published : Apr 22, 2022, 04:45 PM ISTUpdated : Apr 26, 2022, 05:30 PM IST
Saani Kaayidham  teaser : പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് കീര്‍ത്തി സുരേഷ്, 'സാനികായിദം' ടീസര്‍

Synopsis

കീര്‍ത്തി സുരേഷ് ചിത്രം  'സാനി കായിദം' ടീസര്‍ പുറത്തുവിട്ടു (Saani Kaayidham trailer).

കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമാണ് 'സാനി കായിദം'. കീര്‍ത്തി സുരേഷിന്റെ ഒരു വേറിട്ട കഥാപാത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതുമാണ് 'സാനി കായിധം'. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇപ്പോഴിതാ കീര്‍ത്തി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ പുറത്തുവിട്ടിരിക്കുന്നു (Saani Kaayidham teaser).

ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് ആറിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 'പൊന്നി' എന്ന കഥാപാത്രമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു.   തന്റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്ക് എതിരെ 'പൊന്നി' നടത്തുന്ന പോരാട്ടമാണ് ചിത്രത്തില്‍ പറയുന്നത്.

സംവിധായകൻ സെല്‍വരാഘവന് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. സാനി കായിധം' ചിത്രത്തില്‍ സഹോദരനിലൂടെ പ്രതികാരം ചെയ്യുകയാണ് കീര്‍ത്തി സുരേഷിന്റെ കഥാപാത്രം. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. '

കീര്‍ത്തി സുരേഷ് ചിത്രം 1980കളിലെ ഒരു ആക്ഷന്‍-ഡ്രാമയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്‍തമായ മേക്കോവറില്‍ ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷും സെല്‍വരാഘവനും അഭിനയിക്കുന്നത്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അരുണ്‍ മാത്തേശ്വരന്റെ സംവിധാനത്തിലാണ് ചിത്രം.

Read More : കീര്‍ത്തി സുരേഷ് ചിത്രം 'സര്‍ക്കാരു വാരി പാട്ട', പുതിയ അപ്‍ഡേറ്റ്

കീര്‍ത്തി സുരേഷിന്റേതായിട്ടുള്ള ചിത്രം റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത് 'സര്‍ക്കാരു വാരി പാട്ട'യാണ്. മഹേഷ് ബാബുവാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.  പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷ് ചിത്രം 'സര്‍ക്കാരു വാരി പാട്ട'യിലെ 'കലാവതി' എന്ന ഗാനം അടുത്തിടെ വൻ ഹിറ്റായിരുന്നു. 

മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിക്കുക്കുന്നത്. കീര്‍ത്തി  സുരേഷിന് മികച്ച വേഷമാണ് 'സര്‍ക്കാരു വാരി പാട്ട'യിലെന്നാണ് നടിയെ സ്വാഗതം ചെയ്‍ത് മഹേഷ് ബാബു പറഞ്ഞത്. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവര്‍ 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിക്കുന്നു.  'സര്‍ക്കാരു വാരി പാട്ട'യെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്.

മഹേഷ് ബാബു ചിത്രം 'സര്‍ക്കാരു വാരി പാട്ട' മെയ് 12ന് തിയറ്ററുകളിലാണ് റിലീസ് ചെയ്യുക. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

അടുത്തിടെ കീര്‍ത്തി സുരേഷ് അഭിനയിച്ച് പുറത്തിറങ്ങിയ 'ഗാന്ധാരി' എന്ന മ്യൂസിക് വീഡിയോ വൻ ഹിറ്റായിരുന്നു. പവൻ സി എച്ചാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനന്യ ഭട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്ററാണ് വീഡിയോയുടെ കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ചത്. സുദ്ദല അശോക തേജയാണ് വരികള്‍ എഴുതിയിരിക്കുന്നത്.

ഹരിഷ് കണ്ണൻ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഗോപികൃഷ്‍ണനും രാധ ശ്രീധറും ചേര്‍ന്നാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ദ റൂട്ടാണ് കീര്‍ത്തി സുരേഷിന്റെ മ്യൂസിക് വീഡിയോയുടെ നിര്‍മാണം. അക്ഷിത സുബ്രഹ്‍മണ്യനും ഐശ്വര്യ സുരേഷും ചേര്‍ന്നാണ് നിര്‍മാണം. ര സിബി മരപ്പനാണ് എക്സിക്യൂട്ടൂവ് പ്രൊഡ്യൂസര്‍. സോണി മ്യൂസിക് എന്റര്‍ടെയ്‍ൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് വീഡിയോ പുറത്തുവിട്ടത്.

കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം 'വാശി'യുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ.  റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ് . വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം  നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

വിഷ്‍ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. 'വാശി' എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദിയും പറഞ്ഞിരുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു. എപ്പോഴായിരിക്കും 'വാശി'യെന്ന ചിത്രം റിലീസ് ചെയ്യുക എന്ന് അറിയിച്ചിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 'കാന്താ' ഒടിടിയിൽ; നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു
'ഫെമിനിച്ചി ഫാത്തിമ' നാളെ മുതൽ ഒടിടിയിൽ