Keerthy Suresh : 'ഷെയ്‍ഡ്‍സ് ഓഫ് സമ്മര്‍', ഫോട്ടോകള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

Published : May 24, 2022, 07:01 PM ISTUpdated : May 24, 2022, 07:06 PM IST
Keerthy Suresh : 'ഷെയ്‍ഡ്‍സ് ഓഫ് സമ്മര്‍', ഫോട്ടോകള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

Synopsis

കീര്‍ത്തി സുരേഷ് പങ്കുവെച്ച ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു (Keerthy Suresh).

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമാണ്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷ് പങ്കുവെച്ച് പുത്തൻ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത് (Keerthy Suresh).

മഞ്ഞ സാരി ധരിച്ചാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. ഷെയ്‍ഡ്‍സ് ഓഫ് സമ്മര്‍ എന്നാണ് ഫോട്ടോഷൂട്ടിന് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.  കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമായ 'വാശി'യിലെ ആദ്യ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. 'യാതൊന്നും പറയാതെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക.

ടൊവിനൊ തോമസാണ് നായകനാകുന്നത്.  'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ് . വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. വിഷ്‍ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. 'വാശി' എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദിയും പറഞ്ഞിരുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു.

Read More : കാക്കിയണിഞ്ഞ് കാര്‍ത്തി, പി എസ് മിത്രന്റെ 'സര്‍ദാര്‍' ദീപാവലിക്ക്

കാര്‍ത്തി കാക്കിയണിയുന്ന പുതിയ ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത (Sardar release).

ദീപാവലിക്കാണ് 'സര്‍ദാര്‍' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക. റിലീസ് അറിയിച്ചുകൊണ്ട് 'സര്‍ദാര്‍' ചിത്രത്തിന്റെ പോസ്റ്റര്‍ കാര്‍ത്തിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുറത്തുവിട്ടു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

എസ് ലക്ഷ്‍മണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിലാണ് നിര്‍മാണം. റൂബനാണ് 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെ ചിത്രത്തില്‍ അഭിനയിക്കുന്നു.

റാഷി ഖന്ന ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  ഒരു സ്‍പൈ ആക്ഷൻ ചിത്രമായിരിക്കും 'സര്‍ദാര്‍'.  തിയറ്ററില്‍ തന്നെയാണ് കാര്‍ത്തി ചിത്രം പ്രദര്‍ശനത്തിന് എത്തുക. കാര്‍ത്തിക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രവുമാണ് 'സര്‍ദാര്‍'.

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍