ശോഭയാത്രയില്‍ ഭാരതാംബയായി ചുവടുവെച്ച് നടി അനുശ്രീ; ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും താരം

Published : Aug 24, 2019, 12:10 PM IST
ശോഭയാത്രയില്‍ ഭാരതാംബയായി  ചുവടുവെച്ച് നടി അനുശ്രീ; ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും താരം

Synopsis

ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും എന്റെ നാടിന്റെ ആഘോഷത്തില്‍ ഭാഗമാവുകയാണെന്നും അനുശ്രീ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. 

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ഭാരതാംബയായി ചുവടുകള്‍ വച്ച് നടി അനുശ്രീ. കൃഷ്ണന്‍മാര്‍ക്കും രാധമാര്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭാരതാംബയായി വേഷമിട്ട് ഘോഷയാത്രയിലും  അനുശ്രീ പങ്കെടുത്തു. ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും എന്റെ നാടിന്റെ ആഘോഷത്തില്‍ ഭാഗമാവുകയാണെന്നും അനുശ്രീ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. 

 

അനുശ്രീ ലൈവില്‍ പറഞ്ഞത്: നമസ്‌കാരം എല്ലാവര്‍ക്കും അറിയാം ഇന്ന് ശ്രീകൃഷ്ണ ജയന്തി ആണ്. ഈ വട്ടവും ഞാന്‍ നാട്ടിലുണ്ട്. അതുകൊണ്ടു ഞാന്‍ അതില്‍ ഭാരതാംബയായിട്ട് ഒരുങ്ങുന്നുണ്ട്. ഇനി ഞാന്‍ ലൈവില്‍ വന്ന കാര്യം പറയാം. ഞാന്‍ ഇത് ഒരു രാഷ്ട്രീയത്തിന്റെയും പുറത്ത് ചെയ്യുന്നതല്ല. ഈ കമുകുംചേരി എന്ന് പറയുന്ന നാട്ടില്‍ ജനിച്ചു വളര്‍ന്ന ആളാണ് ഞാന്‍. 

പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും എപ്പോഴാണെങ്കിലും ശ്രീകൃഷ്ണജയന്തി എന്നൊക്കെ പറയുന്നത് ഞങ്ങള്‍ നാട്ടുകാരൊക്കെ ചേര്‍ന്ന് ആഘോഷിക്കുന്ന ഒന്നായി മാത്രമേ കണ്ടിട്ടുള്ളു. അമ്മമാരൊക്കെ അവരുടെ മക്കളെ മത്സരിച്ച് കൃഷ്ണനും രാധയുമൊക്കെ ആക്കുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നിട്ടുള്ളത്. ഞങ്ങളും അതില്‍ പെട്ട ആള്‍ക്കാരാണ്. അതുകൊണ്ടാണ് ഈ ഒരു ചടങ്ങിനും ആഘോഷത്തിനും ഞാന്‍ ഇവിടെ ഉള്ളതുകൊണ്ട് പങ്കാളി ആകുന്നത്.

ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാന്‍ പാടുള്ളൂ. ഞാന്‍ ഒരുങ്ങിയ വര്‍ഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകള്‍ ഉണ്ടെന്ന് ഞാന്‍ കേട്ടത് പോലും. 

ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്തുമസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങള്‍ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികള്‍ക്കും ഞങ്ങള്‍ പോവാറുണ്ട്.

എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രമേ എനിക്കിതില്‍ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. എന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഞാന്‍ നാട്ടില്‍ ഉള്ള സമയമായതുകൊണ്ട് പങ്കെടുക്കുന്നു അത്രയേ ഉള്ളൂ അനുശ്രീ വ്യക്തമാക്കി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിവാഹം കഴിച്ചാലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം, കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന പ്രായത്തിലും സാമ്പത്തികസ്വാതന്ത്ര്യം വേണം: ലിയോണ ലിഷോയ്
മോഹൻലാല്‍ അങ്ങനെയുള്ള ആളല്ല, മമ്മൂക്കയുടെയും മനസ്സ് മടുപ്പിച്ചു: കെ ബി ഗണേഷ് കുമാര്‍