Kailash : ഷൂട്ടിംഗിനിടെ കൈലാഷിന് പരുക്കേറ്റു, 'പള്ളിമണി' താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

By Web TeamFirst Published Jan 3, 2022, 7:25 PM IST
Highlights

'പള്ളിമണി' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കൈലാഷിന് പരുക്കേറ്റു.

'പള്ളിമണി' (Pallimani) എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ കൈലാഷിന്  (Kailash) പരുക്കേറ്റു. തിരുവനന്തപുരം ചിത്രാഞ്‍ജലിയിലായിരുന്നു 'പള്ളിമണി' ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നിസാര പരുക്കേയുള്ളു എങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫൈറ്റ് രംഗത്ത് ഡ്യൂപ്പില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരുക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്.

അനില്‍ കുമ്പഴ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പള്ളിമണി'യിലൂടെ നിത്യാ ദാസ് സിനിമയിലേക്ക് ഒരിടവേളയ്‍ക്ക് ശേഷം മടങ്ങിവരുന്നുവെന്ന് പ്രത്യേകയുമുണ്ട്. അനിയൻ ചിത്രശ്രാല ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ശ്വേതാ മേനോനാണ് ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'പള്ളിമണി' എന്ന പുതിയ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സൈക്കോ ഹൊറര്‍ വിഭാഗത്തിലുള്ളതാണ് ചിത്രമാണ് 'പള്ളിമണി'. ചിത്രാഞ്‍ജലിയില്‍ വലിയ സെറ്റിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.  സജീഷ് താമരശേരി ആണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. കലാ സംവിധായകനായി ഇതിനകം തന്നെ ശ്രദ്ധേയനായ കലാകാരനാണ് സംവിധായകൻ അനില്‍ കുമ്പഴ.

click me!