കേരളം ആഘോഷിച്ച 'പേളിഷ്' പ്രണയത്തിനൊടുവിൽ പേളിക്കും ശ്രീനിക്കും നാളെ മാംഗല്യം

Published : May 04, 2019, 04:13 PM IST
കേരളം ആഘോഷിച്ച 'പേളിഷ്' പ്രണയത്തിനൊടുവിൽ പേളിക്കും ശ്രീനിക്കും നാളെ മാംഗല്യം

Synopsis

അതിനിടയിൽ പേളിയും അരിസ്റ്റോ സുരേഷും തമ്മിൽ നടന്ന പ്രശ്‍നങ്ങളിലും കൃത്യമായി പരിഹാരങ്ങൾ നിർദ്ദേശിച്ച് ശ്രീനിഷ് പേളിക്കൊപ്പം ഉണ്ടായിരുന്നു. അരിസ്റ്റോ സുരേഷിന് പേളിയോട് പ്രണയമുണ്ടെന്നും പേളി-ശ്രീനിഷ് ബന്ധം സുരേഷിനെ മാനസികമായി തകർക്കുന്നുവെന്നുമുള്ള മറ്റ് കുടുംബാംഗങ്ങളുടെ ആരോപണങ്ങളെയെല്ലാം ശ്രീനിഷ് പേളിക്ക് വേണ്ടി പ്രതിരോധിച്ചു. അതേസമയം സുരേഷുമായി ഒരു നല്ല ബന്ധം നിലനിർത്താനും അയാൾ ശ്രദ്ധിച്ചു.    

വിവാഹങ്ങൾ പലതരത്തിൽ നടക്കാം. പക്ഷേ ഒരു റിയാലിറ്റി ഷോയിലൂടെ കണ്ടുമുട്ടിയവർ പരസ്പരം പ്രേമത്തിലായി റിയാലിറ്റി ഷോ അവസാനിക്കുന്നതോടെ വിവാഹിതരാകാൻ തീരുമാനിക്കുന്ന സംഭവം അത്ര സാധാരണമല്ല. അതുതന്നെയായിരുന്നു പേളി മാണി-ശ്രീനിഷ് വിവാഹത്തെ ഇത്ര ജനപ്രിയമാക്കിയതും. 

മലയാളികളെ സംബന്ധിച്ച് പേളി-ശ്രീനിഷ് ബന്ധം അവരുടെ കണ്മുന്നിൽ സംഭവിച്ചതാണ്. ആ പ്രണയത്തിന്റെ ഓരോ ഘട്ടങ്ങളും വീട്ടിലിരുന്ന് കണ്ടവരാണ് നമ്മൾ. പേളിയും ശ്രീനിഷും കണ്ടതും പരിചയപ്പെട്ടതും അടുത്തതും എല്ലാം നമുക്ക് മുന്നിലായിരുന്നു. മത്സരത്തിന് വേണ്ടി മാത്രമുള്ള പ്രണയമാണോ എന്ന സംശയം ഒരു വിഭാഗം പങ്കുവച്ചപ്പോൾ അങ്ങനെയല്ലെന്ന് ഉറച്ച് വാദിക്കുന്ന മറ്റൊരു വിഭാഗവുമുണ്ടായി. നൂറ് ദിവസങ്ങൾ അടച്ചിട്ട വീടിനുള്ളിൽ കഴിഞ്ഞ രണ്ടു പേർക്കിടയിൽ സാധാരണ സംഭവിക്കാവുന്നതാണ് ഈ പ്രണയമെന്നും ഇത് വിവാഹത്തിലേക്കെത്തില്ലെന്നും വേറൊരു കൂട്ടരും പറഞ്ഞു. ഏതായാലും പ്രവചനങ്ങളെയും പ്രതീക്ഷകളെയും മറികടന്ന് നാളെ പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാകുകയാണ്. 

ബിഗ് ബോസിൽ എത്തുന്നതിന് മുമ്പുള്ള പേളിയെയല്ല അതിന് ശേഷം നമ്മൾ കണ്ടത്. എപ്പോഴും കളിച്ചുചിരിച്ച് നടക്കുന്ന പേളിക്കുള്ളിൽ വളരെ സെൻസിറ്റീവായ മറ്റൊരു പേളിയുണ്ടെന്ന് കാഴ്ചക്കാർ തിരിച്ചറിഞ്ഞു. പെട്ടന്ന് ദേഷ്യം വരുന്ന,പെട്ടന്ന് കരയുന്ന ആ പേളിയെ പൂർണ്ണമായി ഉൾക്കൊളുന്ന ഒരു മനുഷ്യനായിരുന്നു ശ്രീനിഷ്. പ്രണയം തുറന്നു പറഞ്ഞു കഴിഞ്ഞത് മുതൽ പിന്നീടങ്ങോട്ട് അവസാന ദിവസം വരെയും അവർ ഒരുമിച്ചായിരുന്നു. പേളിക്ക് എല്ലാ അർത്ഥത്തിലും പിന്തുണ നൽകുന്ന നല്ല കാമുകനായിരുന്ന ബിഗ് ബോസ് ഹൗസിൽ അവസാന ദിവസം വരെയും ശ്രീനിഷ്. 

അതിനിടയിൽ പേളിയും അരിസ്റ്റോ സുരേഷും തമ്മിൽ നടന്ന പ്രശ്‍നങ്ങളിലും കൃത്യമായി പരിഹാരങ്ങൾ നിർദ്ദേശിച്ച് ശ്രീനിഷ് പേളിക്കൊപ്പം ഉണ്ടായിരുന്നു. അരിസ്റ്റോ സുരേഷിന് പേളിയോട് പ്രണയമുണ്ടെന്നും പേളി-ശ്രീനിഷ് ബന്ധം സുരേഷിനെ മാനസികമായി തകർക്കുന്നുവെന്നുമുള്ള മറ്റ് കുടുംബാംഗങ്ങളുടെ ആരോപണങ്ങളെയെല്ലാം ശ്രീനിഷ് പേളിക്ക് വേണ്ടി പ്രതിരോധിച്ചു. അതേസമയം സുരേഷുമായി ഒരു നല്ല ബന്ധം നിലനിർത്താനും അയാൾ ശ്രദ്ധിച്ചു.  

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും നിരവധി അഭിമുഖങ്ങളിൽ പേളി പറഞ്ഞത് മുഴുവൻ ശ്രീനിഷിനെക്കുറിച്ചായിരുന്നു. ശ്രീനിഷിനോട് സംസാരിക്കുമ്പോൾ താൻ സമയത്തെക്കുറിച്ച് അറിയാറില്ലായിരുന്നുവെന്ന് പേളി പറയുന്നു. ബിഗ് ബോസ് ഗെയിമിൽ നിന്ന് പുറത്തിറങ്ങിയിട്ടും ഒട്ടും മാറ്റമില്ലാതെയിരുന്ന ഒരേയൊരാൾ ശ്രീനിയാണെന്നും പേളി പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുമോ എന്നതായിരുന്നു  അടുത്ത പ്രതിസന്ധി. അതും വിജയകരമായി ഇരുവരും തരണം ചെയ്തു. 

ഇനി ബാക്കിയുള്ളത് വിവാഹമാണ്. നാളെ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് ഇരുവരും വിവാഹിതരാകുക. മെയ് എട്ടിന് പാലക്കാട് വെച്ചും വിവാഹാഘോഷങ്ങള്‍ ഉണ്ടാകും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാഴ്ചയുടെ പൂരത്തിന് കൊടിയേറ്റം; ഐഎഫ്എഫ്കെ 30-ാം പതിപ്പിന് ആരംഭം
തലസ്ഥാനത്ത് ഇനി സിനിമാപ്പൂരം; ഐഎഫ്എഫ്കെയുടെ 30-ാം എഡിഷന് പ്രൗഢഗംഭീരമായ തുടക്കം