ലൂസടിച്ച് ഫയർഫോഴ്സ്, 'ഓപ്പറേഷൻ സുഭാഷ്' സക്സസ്, കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു, തുള്ളിച്ചാടി നാട്ടുകാര്‍

Published : Feb 22, 2026, 01:43 AM IST
operation Subhash

Synopsis

പൂച്ചയെ ലഭിച്ചതോടെ ഒത്തുകൂടിയവർ ആഹ്ലാദം പ്രകടിപ്പിച്ചു. പിന്നീട് പൂച്ചയെ അനിമൽ റെസ്ക്യൂ ആംബുലൻസിൽ കൊണ്ടുപോയി. ക്രെയിൻ അടക്കം സജ്ജമാക്കിയായിരുന്നു രക്ഷാപ്രവർത്തനം.

കൊച്ചി: കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിക്കിടന്ന പൂച്ചയെ ഒടുവിൽ രക്ഷിച്ചു. ഫയർഫോഴ്സിന്റെ രക്ഷാദൗത്യമാണ് വിജയം കണ്ടത്. ഫയർഫോഴ്സ് സംഘം മുകളിലേക്ക് കയറിയാണ് പൂച്ചയെ താഴെയിറക്കിയത്. പൂച്ചക്ക് പരിക്കേൽക്കാതിരിക്കാൻ താഴെ വല വിരിച്ചിരുന്നു. പൂച്ചയെ ലഭിച്ചതോടെ ഒത്തുകൂടിയവർ ആഹ്ലാദം പ്രകടിപ്പിച്ചു. പിന്നീട് പൂച്ചയെ അനിമൽ റെസ്ക്യൂ ആംബുലൻസിൽ കൊണ്ടുപോയി. ക്രെയിൻ അടക്കം സജ്ജമാക്കിയായിരുന്നു രക്ഷാപ്രവർത്തനം.

കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിലെ പില്ലറിലാണ് പൂച്ച കുടുങ്ങിയത്. കഴിഞ്ഞ ദിവസം പൂച്ചയെ പില്ലറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രീതിയിൽ ആണ് പൂച്ചയെ കണ്ടതെന്ന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു. ഇവരാണ് പൂച്ചക്ക് സുഭാഷ് എന്ന് പേര് ഇട്ടതും. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ സുഭാഷിൽ നിന്നാണ് ഈ സുഭാഷിനും ഓട്ടോറിക്ഷ ഡ്രൈവർമാർ പേരിട്ടത്. വൈദ്യുതി പ്രവഹിക്കുന്ന മെട്രോ റെയിൽ പാളങ്ങൾ കടന്ന് പോകുന്നതാണ് കഴിഞ്ഞ ദിവസം എത്തിയ ഫയർ ഫോഴ്സ് ജീവനക്കാർക്ക് വെല്ലുവിളി ആയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇവർ എന്നെക്കാൾ താഴെയല്ല, പ്ലീസ്, വാടാ...; ഫിലിം ഫെയർ അവാർഡ് വാങ്ങി ആസിഫിനെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ച് മമ്മൂക്ക, കൈയടിച്ച് സദസ്
ഫെഫ്‍ക ഡയറക്ടേഴ്സ് യൂണിയന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; അപേക്ഷ സ്വീകരിച്ചു തുടങ്ങി