
മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫര്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അതേസമയം ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. പോസ്റ്ററിനെതിരെ കേരള പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.
കേരള പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് അയച്ച പരാതി
പൊലീസിനെ മനഃപൂർവം ആക്രമിക്കുന്ന നിരവധി സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ നടന്നുവരുന്നുണ്ട്. മുൻപ് കൊടും ക്രിമിനലുകളായിരുന്നു പൊലീസിനെ ആക്രമിച്ചിരുന്നതെങ്കിൽ നിർഭാഗ്യവശാൽ ഇപ്പോൾ പൊലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ െചറിയ തോതിലെങ്കിലും സാധാരണക്കാരയ യുവാക്കൾക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. ഇതിനു പ്രേരകമാകുന്നതിൽ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമപോലുളള മാധ്യമങ്ങളുടെ പങ്കുചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വർധിപ്പിക്കുന്നു. സമൂഹത്തിൽ വലിയ സ്വാധീനമുള്ള ഒരു നടൻ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുന്ന ഇത്തരം ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ നിയമം നടപ്പിലാക്കാൻ ഇറങ്ങുന്ന പൊലീസുദ്യോഗസ്ഥർ ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പൊതുജനങ്ങളിൽ ഉണ്ടായാൽ അതിശയപ്പെടാനില്ല. വാഹന പരിശോധനയ്ക്കിടയിൽ വാഹനം നിർത്താതെ പോകുന്നതും പൊലീസുദ്യോഗസ്ഥരെ മനഃപൂർവം വാഹനമിടിപ്പിക്കുന്നതുമായ സംഭവങ്ങൾ വാർത്താകാറുണ്ട്. ഇത്തരത്തിൽ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള നിരവധി പൊലീസുകാർ ചികിത്സയിലുമാണ്.
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം പരസ്യങ്ങൾ അരാചകത്വം ഉണ്ടാക്കുന്നതാണെന്ന് നിസംശയം പറയാൻ സാധിക്കും. സിനിമകളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോഴും ഹെൽമറ്റോ സീറ്റുബെൽറ്റോ ധരിക്കാതെ വാഹനമോടിക്കുമ്പോഴും കാണിക്കുന്ന മുന്നറിയിപ്പ് പൊലീസുദ്യോഗസ്ഥര്‍ സിനിമയിൽ ആക്രമിക്കപ്പെടുമ്പോഴും കാണിക്കുന്നതിനായുളള നടപടികൾ ഉണ്ടാകേണ്ടതാണ്. സിനിമയിൽ ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ പോസ്റ്ററിലും പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതുപോലെ പൊലീസിനെതിരെയുള്ള ആക്രമണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാക്കേണ്ടതാണ്. അങ്ങനെ വരുമ്പോൾ ഒരുപരിധി വരെ പൊലീസിനെതിരെയുള്ള ആക്രമണങ്ങളിൽ പ്രചോദിതരാകുന്നത് തടയാൻ കഴിയും. ഇതിനുവേണ്ടിയുള്ള നടപടികൾ കൈക്കൊളളുന്നതിന് അപേക്ഷിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ