Published : Aug 16, 2024, 11:00 AM ISTUpdated : Aug 16, 2024, 12:53 PM IST

പൃഥ്വി മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും നടിമാര്‍, ബ്ലെസി സംവിധായകന്‍, ചിത്രം കാതല്‍

Summary

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത് ബ്ലസ്സിയുടെ ആടുജീവിതമാണ്. മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര്‍ ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സംവിധായകൻ ബ്ലസ്സിയാണ്.

പൃഥ്വി മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും നടിമാര്‍, ബ്ലെസി സംവിധായകന്‍, ചിത്രം കാതല്‍

12:26 PM (IST) Aug 16

മികച്ച ചിത്രം കാതല്‍

മികച്ച ചിത്രം കാതല്‍ (സംവിധാനം ജിയോ ബേബി)

12:25 PM (IST) Aug 16

മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട

മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട (സംവിധാനം രോഹിത്)

12:24 PM (IST) Aug 16

മികച്ച സംവിധായകൻ ബ്ലസ്സി

മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം)

12:24 PM (IST) Aug 16

മികച്ച നടൻ പൃഥ്വിരാജ്

മികച്ച നടൻ പൃഥ്വിരാജ് (ആടുജീവിതം)

12:23 PM (IST) Aug 16

മികച്ച നടി

മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രൻ (തടവ്)

12:22 PM (IST) Aug 16

മികച്ച സ്വഭാവ നടൻ വിജയരാഘവൻ

മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം)

12:22 PM (IST) Aug 16

മികച്ച സ്വഭാവ നടി ശ്രീഷ്‍മ

മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)

12:21 PM (IST) Aug 16

മികച്ച കഥാകൃത്ത്

മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍)

12:21 PM (IST) Aug 16

മികച്ച ഛായാഗ്രാഹണം

മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം)

12:20 PM (IST) Aug 16

മികച്ച തിരക്കഥാകൃത്ത്

മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട)

12:19 PM (IST) Aug 16

മികച്ച അവലംബിത തിരക്കഥ

മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.

12:19 PM (IST) Aug 16

മികച്ച ഗാനരചയിതാവ്

മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേര്‍)

12:18 PM (IST) Aug 16

മികച്ച സംഗീത സംവിധാനം (ഗാനം)

ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍)

12:17 PM (IST) Aug 16

മികച്ച സംഗീത സംവിധായകൻ

മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കല്‍ (കാതല്‍)

12:17 PM (IST) Aug 16

മികച്ച പിന്നണി ഗായകൻ

മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റര്‍

12:16 PM (IST) Aug 16

മികച്ച ശബ്‍ദരൂപ കല്‍പന

ജയദേവൻ, അനില്‍ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്)

12:14 PM (IST) Aug 16

മികച്ച ശബ്‍ദമിശ്രണം

റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം)

12:13 PM (IST) Aug 16

മേക്കപ്പ് ആര്‍ടിസ്റ്റ്

മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം)

12:12 PM (IST) Aug 16

വസ്‍ത്രാലങ്കാരം

ഫെബിന (ഓ ബേബി)

12:10 PM (IST) Aug 16

കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം

ആടുജീവിതം (സംവിധാനം ബ്ലെസ്സി)

12:09 PM (IST) Aug 16

മികച്ച നവാഗത സംവിധായകൻ

മികച്ച നവാഗത സംവിധായകൻ ഫാസില്‍ റസാഖ് (തടവ്)

12:08 PM (IST) Aug 16

മികച്ച സിനിമയ്‍ക്കുള്ള ജൂറി പുരസ്‍കാരം

മികച്ച സിനിമയ്‍ക്കുള്ള ജൂറി പരാമര്‍ശം ഗഗനചാരിക്കാണ്.

12:07 PM (IST) Aug 16

മികച്ച നടനുള്ള ജൂറി പരാമര്‍ശം

കൃഷ്‍ണൻ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)

12:05 PM (IST) Aug 16

മികച്ച ചലച്ചിത്ര ഗ്രന്ഥം

ചലച്ചിത്ര ഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)

12:04 PM (IST) Aug 16

സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു

സജി ചെറിയാൻ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു.

11:46 AM (IST) Aug 16

മോഹൻലാലിനെ മറികടക്കുമോ മമ്മൂട്ടി?

ആറ് തവണയാണ് മികച്ച നടനുള്ള അവാര്‍ഡ് സംസ്ഥാനതലത്തില്‍ മമ്മൂട്ടിയും മോഹൻലാലും നേടിയിട്ടുള്ളത്. ടി പി ബാലഗോപാലൻ എംഎ, അഭിമന്യു, കിലുക്കം, ഉള്ളടക്കം, സ്‍ഫടികം, കാലാപാനി, വാനപ്രസ്‍ഥം, തന്മാത്ര, പരദേശി എന്നീ സിനിമകളിലൂടെ യഥാക്രമം 1986, 1991, 1995, 1999, 2005, 2007 വര്‍ഷങ്ങളിലാണ് മോഹൻലാല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിരിക്കുന്നത്. അടിയൊഴുക്കുകള്‍, ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം, വിധേയൻ  പൊന്തൻമാട, വാത്സല്യം, കാഴ്‍ച, പാലേരി മാണിക്യം, നൻപകല്‍ നേരത്ത് മയക്കം എന്നീ സിനിമകളിലൂടെ 1984, 1989,1993,2004, 2009, 2022 വര്‍ഷങ്ങളിലൂടെയാണ് മമ്മൂട്ടി അവാര്‍ഡുകള്‍ നേടിയത്. ഇത്തവണ മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയാല്‍ മോഹൻലാലിനെ മറികടക്കുന്ന നേട്ടമാകും.

11:05 AM (IST) Aug 16

മമ്മൂട്ടിയോ പൃഥ്വിരാജോ?

കാതലിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലൂടെ പൃഥ്വിരാജും അവാര്‍ഡിനായി കടുത്ത പോരാട്ടം.

11:04 AM (IST) Aug 16

ആദ്യം മത്സരിച്ചത് 160 സിനിമകള്‍

ആദ്യ ഘട്ടത്തില്‍ മത്സരത്തിനുണ്ടായിരുന്നത് 160 സിനിമകള്‍ ആണ്.

11:01 AM (IST) Aug 16

സംസ്ഥാന ജൂറി അധ്യക്ഷൻ സുധീര്‍ മിശ്ര

സംസ്ഥാന ജൂറി ചെയര്‍മാൻ തിരക്കഥാകൃത്തും സംവിധായകനുമായ സുധീര്‍ മിശ്രയാണ്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാര്‍. എഴുത്തുകാരൻ എൻ എസ് മാധവൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ ജൂറി അംഗങ്ങളാണ്.