
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മുംബൈ താരങ്ങള്‍ക്ക് എതിരെ മത്സരത്തിനിറങ്ങിയ കേരള സ്‍ട്രൈക്കേഴ്‍സ് ടീമില്‍ മാറ്റങ്ങള്‍. ഇതുവരെ കേരള സ്‍ട്രൈക്കേഴ്‍സിന് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രാജീവ് പിള്ള ഇല്ലാതെയാണ് മലയാള താരങ്ങള്‍ കാര്യവട്ടം ഗ്രീൻഫീല്‍ഡില്‍ ഇറങ്ങിയിരിക്കുന്നത്. രാജീവ് പിള്ളയുടെ അഭാവം നികത്താൻ ടീമില്‍ വൻ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്തായാലും വിജയം സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് കേരള സ്‍ട്രൈക്കേഴ്‍സ് മത്സരത്തിനിറങ്ങുന്നത് എന്ന് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കേരള സ്‍ട്രൈക്കേഴ്‍സിന് വേണ്ടി സൈജു കുറുപ്പും ആന്റണി പെപ്പെയും ഇന്ന് ആദ്യമായി മത്സരത്തിനിറങ്ങുന്നു. ഉണ്ണി മുകുന്ദൻ, ജീൻ ലാല്‍, അര്‍ജുൻ നന്ദകുമാര്‍, സിദ്ധാര്‍ഥ് മേനോൻ, മണിക്കുട്ടൻ, വിവേക് ഗോപൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടര്‍, കലാഭവൻ പ്രജോദ് എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍. റിതേഷ് ദേശ്‍മുഖ് നായകനായ മുംബൈ ടീമില്‍ മാധവ്, ഫ്രെഡ്ഡി റിതേഷ്, അഫ്‍താബ്, സാഖിബ് സലീം, ഷബ്ബിര്‍, രാഝ ഭേര്‍വാനി, ശരദ് കേല്‍കര്‍, അപൂര്‍വ ലഖിയ, സമിര്‍ ഖൊച്ചാര്‍, നവദീപ് തോമര്‍ എന്നിവരാണ് അംഗങ്ങള്‍. കുഞ്ചാക്കോ ബോബൻ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായിട്ടാണ് കേരള സ്‍ട്രൈക്കേഴ്‍സിന് ഒപ്പമുള്ളത്. ഉണ്ണി മുകുന്ദൻ തന്നെയാണ് കേരള ടീമിന്റെ പ്ലേയിംഗ് ക്യാപ്റ്റൻ.
സെലിബ്രിറ്റി ക്രിക്കറ്റില്‍ മൂന്നാം മത്സരത്തിനിറങ്ങിയ കേരള സ്‍ട്രേക്കേഴ്സ് ആദ്യം ഫീല്‍ഡ് ചെയ്യുകയാണ്. ടോസ് നേടിയ ബോളിവുഡ് സിനിമാ താരങ്ങളുടെ ക്യാപ്റ്റൻ റിതേഷ് ദേശ്‍മുഖ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുംബൈക്കെതിരെ ഹോം ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുമ്പോള്‍ പ്രതീക്ഷയുണ്ടെന്നും മുൻതൂക്കമുണ്ടെന്നും സമ്മര്‍ദ്ദമില്ലെന്നും ആസ്വദിക്കുകയാണെന്നും കേരള സ്‍ട്രൈക്കേഴ്‍സ് നായകൻ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. ടോസ് നിര്‍ണായകമല്ലെന്നും ആരാധാകരനെ സന്തോഷിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ചാക്കോ ബോബൻ നേരത്തെ പറഞ്ഞു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‍ട്രൈക്കേഴ്‍സ് ആദ്യമായി ഹോം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് എന്ന് നേരത്തെ കുഞ്ചാക്കോ ബോബൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചിരുന്നു. കാര്യവട്ടത്ത് നമ്മള്‍ ഹോം ഗ്രൗണ്ടില്‍ ഒരു മത്സരത്തിനിറങ്ങുമ്പോള്‍ ഇരട്ട ഉത്തരവാദിത്തമാണ്. ഒന്ന് വിജയിക്കുക എന്നതും പോയന്റ് ടേബിളില്‍ നമുക്ക് പോയന്റ് ലഭിക്കുക എന്നുള്ളതും പ്രധാനമാണ്. അതുപോലെ നാട്ടുകാരുടെ മുന്നില്‍ കളിക്കുമ്പോള്‍ അവരുടെ ആവേശം കെടുത്താത്ത തരത്തില്‍ ഒരു വിജയം എന്നത് വലിയ ഉത്തരവാദിത്തമാണ്. അതിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും ആവേശവും ഒക്കെ നിറച്ചാണ് നമ്മള്‍ ഇവിടെ വന്നിരിക്കുന്നത്. ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാവരും അതിന് തയ്യാറായിരിക്കുകയാണ് എന്നും വെള്ളിയാഴ്‍ച പരിശീലനത്തിനിറങ്ങിയപ്പോള്‍ കേരള നായകൻ കുഞ്ചാക്കോ ബോബൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.
Read More: ഞെട്ടിക്കാൻ 'മാവീരൻ', ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ വീഡിയോ പുറത്ത്