'കെജിഎഫ് 2' റിലീസ് എന്ന്? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാക്കള്‍

Published : Jul 06, 2021, 08:23 PM ISTUpdated : Jul 06, 2021, 08:26 PM IST
'കെജിഎഫ് 2' റിലീസ് എന്ന്? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാക്കള്‍

Synopsis

ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി ഹൊംബാളെ ഫിലിംസ്

ഭാഷാഭേദമന്യെ ഇന്ത്യ മുഴുവനും സിനിമാപ്രേമികളില്‍ കാത്തിരിപ്പേറ്റിയ ചിത്രമാണ് 'കെജിഎഫ് 2'. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ടുതവണ റിലീസ് മാറ്റേണ്ടിവന്ന ചിത്രം എന്നെത്തും എന്നതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ദിവസേനയെന്നോണം ആരാധകരുടെ ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കൊവിഡ് പ്രതിസന്ധി മൂലമാണ് റിലീസ് നീളുന്നതെന്നും തിയറ്ററില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചു. 

"തിയറ്റര്‍ ഹാള്‍ ഗ്യാങ്സ്റ്റേഴ്സിനാല്‍ നിറയുമ്പോള്‍ മാത്രമേ മോണ്‍സ്റ്റര്‍ അവിടേക്ക് എത്തൂ!! അദ്ദേഹം കടന്നുവരുന്ന പുതിയ ദിനം വൈകാതെ പ്രഖ്യാപിക്കപ്പെടും", പുറത്തിറക്കിയ പുതിയ പോസ്റ്ററിലൂടെ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

2020 ഒക്ടോബര്‍ 23 എന്നൊരു തീയതിയാണ് 'കെജിഎഫ് 2'ന്‍റെ റിലീസ് തീയതിയായി ഏറ്റവുമാദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതിനു കഴിയാതെ വന്നതോടെ ഈ വര്‍ഷം ജനുവരിയില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ രാജ്യമാകെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ചിത്രം പിന്നെയും നീട്ടേണ്ടിവന്നിരിക്കുകയാണ്. നിലവില്‍ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. 

ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാല്‍ സഞ്ജയ് ദത്ത് കാന്‍സര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതോടെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനും കാത്തിരിക്കേണ്ടിവന്നു. അവശേഷിച്ച മൂന്ന് ദിവസത്തെ ചിത്രീകരണം അദ്ദേഹം പിന്നീടെത്തി പൂര്‍ത്തിയാക്കി. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന 'കെജിഎഫ് 2'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം