'കെജിഎഫ് 2' സാറ്റലൈറ്റ് റൈറ്റ്സ് കരാര്‍ ആയി; പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍

Published : Aug 20, 2021, 10:38 AM IST
'കെജിഎഫ് 2' സാറ്റലൈറ്റ് റൈറ്റ്സ് കരാര്‍ ആയി; പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍

Synopsis

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷാ പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം വില്‍പ്പനയായി

ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള സീക്വല്‍ ആണ് കന്നഡ ചിത്രം 'കെജിഎഫി'ന്‍റേത്. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രത്തിന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് വന്‍ ഓഫറുകള്‍ ലഭിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം തിയറ്ററുകള്‍ തുറക്കുന്നതു കാത്ത് നില്‍ക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രം തിയറ്ററുകളിലേ റിലീസ് ചെയ്യേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് അവര്‍. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന പ്രഖ്യാപനം കൂടി എത്തിയിരിക്കുന്നു. ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം സംബന്ധിച്ച് കരാര്‍ ആയി എന്നതാണ് അത്. 

ചിത്രത്തിന്‍റെ സെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം ആര്‍ക്ക് എന്നത് സംബന്ധിച്ചാണ് ഔദ്യോഗിക പ്രഖ്യാപനം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‍വര്‍ക്കിന് ആണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. സീ നെറ്റ്‍വര്‍ക്കിനു കീഴില്‍ വരുന്ന ചാനലുകള്‍ വഴി ആയിരിക്കും ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയറുകള്‍. 

2020 ഒക്ടോബര്‍ 23 എന്നൊരു തീയതിയാണ് 'കെജിഎഫ് 2'ന്‍റെ റിലീസ് തീയതിയായി ഏറ്റവുമാദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതിനു കഴിയാതെ വന്നതോടെ ഈ വര്‍ഷം ജനുവരിയില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്നായിരുന്നു അവസാനത്തെ അറിയിപ്പ്. പുതിയ തീയതി തിയറ്ററുകള്‍ സജീവമാകുന്ന സമയത്തേക്ക് പ്രഖ്യാപിക്കും. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാല്‍ സഞ്ജയ് ദത്ത് കാന്‍സര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതോടെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനും കാത്തിരിക്കേണ്ടിവന്നു. അവശേഷിച്ച മൂന്ന് ദിവസത്തെ ചിത്രീകരണം അദ്ദേഹം പിന്നീടെത്തി പൂര്‍ത്തിയാക്കി. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന 'കെജിഎഫ് 2'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്