‘നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തം‘; മീര മിഥുനെതിരെ ഖുശ്ബു

Web Desk   | Asianet News
Published : Nov 25, 2020, 09:04 PM ISTUpdated : Nov 25, 2020, 09:35 PM IST
‘നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തം‘; മീര മിഥുനെതിരെ ഖുശ്ബു

Synopsis

ഞാനൊരു ദുരന്തമായിരുന്നെങ്കില്‍ ആരും എന്നെക്കുറിച്ച് സംസാരിക്കില്ല. നിങ്ങളെ ഉണ്ടാക്കിയെടുത്ത മാഫിയ, അതെ കോളിവുഡിനറിയാം ഞാന്‍ ദുരന്തമാണോ സൃഷ്ടികര്‍ത്താവാണോ എന്ന്. എനിക്കുള്ള ടി.ആര്‍.പി. ഒരു തെളിവ് കൂടിയാണെന്ന് മീര ട്വീറ്റ് ചെയ്തു. 

ടിയും മോഡലുമായ മീര മിഥുനെ വിമര്‍ശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഖുശ്ബു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടം വ്യാജമാണെന്ന് ആരോപിച്ച് മീര  ഉൾപ്പടെയുള്ള ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മീരയ്ക്കെതിരെ ഖുശ്ബു രം​ഗത്തെത്തിയത്. മീരയുടെ പേരെടുത്ത് പറയാതെയായിരുന്നു താരത്തിന്റെ ട്വീറ്റ്. 

”ഒരു വ്യക്തി ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരു ദുരന്തമാണെന്ന് തെളിയിച്ച് ശ്രദ്ധ നേടാനായി നാടകങ്ങള്‍ കളിക്കുകയാണ്. ഇപ്പോള്‍ എന്റെ ശ്രദ്ധയും നേടാന്‍ പ്രയത്‌നിക്കുന്നു. ഞാന്‍ എന്ത് ചെയ്യും?” എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. താമസിക്കാതെ തന്നെ  ഇതിന് മറുപടിയുമായി മീരയും എത്തി. 

”ഞാന്‍ സത്യം പറയും, സത്യം നിങ്ങള്‍ക്ക് കയ്പ്പാണ്. നിങ്ങളുടെ ശ്രദ്ധ നേടേണ്ട ആവശ്യം എനിക്കില്ല. നിങ്ങളെ പോലുള്ള വ്യാജന്‍മാരെ ഞാന്‍ പരസ്യമായി തുറന്നു കാട്ടാറുണ്ട്. സത്യത്തില്‍ നിങ്ങളാല്‍ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്” എന്നാണ് മീര ടീറ്റ് ചെയ്തത്.

ഞാനൊരു ദുരന്തമായിരുന്നെങ്കില്‍ ആരും എന്നെക്കുറിച്ച് സംസാരിക്കില്ല. നിങ്ങളെ ഉണ്ടാക്കിയെടുത്ത മാഫിയ, അതെ കോളിവുഡിനറിയാം ഞാന്‍ ദുരന്തമാണോ സൃഷ്ടികര്‍ത്താവാണോ എന്ന്. എനിക്കുള്ള ടി.ആര്‍.പി. ഒരു തെളിവ് കൂടിയാണ്. അതുകൊണ്ട് നിങ്ങളുടെ വാദം തെറ്റാണെന്നും മീര മറ്റൊരു ട്വീറ്റിൽ പറഞ്ഞു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പേട്രിയറ്റിൽ ഞാൻ വില്ലനാണ്, ആവേശം 2 അടുത്ത വർഷം വരും..'; വെളിപ്പെടുത്തി ഫഹദ് ഫാസിൽ
ഗള്ളി ബോയ് റിലീസായപ്പോൾ ആദ്യ മെസേജ് അവളുടേതായിരുന്നു, അപ്പോഴേക്കും അവളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു..: നഷ്ടപ്രണയത്തെ കുറിച്ച് സിദ്ധാന്ത് ചതുർവേദി