
വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളേല്‍ക്കാതെ തങ്ങളെ കാത്തുരക്ഷിച്ചത് മുരുക ഭഗവാന്‍ ആണെന്ന് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കടലൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഖുഷ്ബു സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ടാങ്കര്‍ ലോറി വന്നിടിച്ചത്. താന്‍ സുരക്ഷിതയാണെന്നും കടലൂരിലേക്കുള്ള യാത്ര തുടരുകയാണെന്നും ഖുഖ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന്‍റെ ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്.
മേല്‍മറവത്തൂര്‍ എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. "ദൈവത്തിന്‍റെയും നിങ്ങളുടെയും അനുഗ്രഹംകൊണ്ട് ഞാന്‍ സുരക്ഷിതയാണ്. മുരുക ഭഗവാനാണ് ഞങ്ങളെ രക്ഷിച്ചത്", ഖുഷ്ബു ട്വീറ്റ് ചെയ്തു. വലിയ മുരുക ഭക്തനാണ് ഭര്‍ത്താവെന്നും ആ വിശ്വാസമാണ് രക്ഷിച്ചതെന്നും ഖുഷ്ബു കുറിക്കുന്നു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഖുഷ്ബുവിന്‍റെ വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് താരം ഇങ്ങനെ പ്രതികരിക്കുന്നു, "എന്‍റെ വാഹനത്തിലേക്ക് ഒരു കണ്ടെയ്‍നര്‍ വന്നിടിക്കുകയായിരുന്നു. ശരിയായ ലെയ്‍നില്‍ക്കൂടി ആയിരുന്നു എന്‍റെ കാര്‍ മുന്നോട്ടുപോയത്. എവിടെനിന്നെന്നില്ലാതെ പാഞ്ഞുവന്ന ലോറി എന്‍റെ കാറിലേക്ക് ഇടിക്കുകയായിരുന്നു. ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്, ഇതിനുപിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്", ഖുഷ്ബു ട്വീറ്റ് ചെയ്തു.
അപകടഘട്ടത്തില്‍ തന്‍റെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി അറിയിച്ച് മറ്റൊരു ട്വീറ്റും ഖുഷ്ബു നടത്തിയിട്ടുണ്ട്. "അന്വേഷണങ്ങള്‍ക്കെല്ലാം നന്ദി. ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ സുരക്ഷിതയാണ്. കടലൂരിലേക്കുള്ള യാത്ര തുടരുകയാണ്. ഇതിനു മുന്‍പോ ശേഷമോ എന്‍റെ യാത്രയെ യാതൊന്നും തടയുന്നില്ല. ഓരോ ചുവടിലും ജീവിതം ഒരു പുതിയ യുദ്ധമാണ്. നിങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ ഞാന്‍ വിജയിക്കും", ഖുഷ്ബു കുറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ