വെബ് സീരിസുമായി സംവിധായകൻ മെക്കാർട്ടിൻ ; 'കില്ലര്‍ ജോണി'യായി സോഹന്‍ സീനുലാല്‍

Published : Oct 20, 2020, 06:29 PM ISTUpdated : Oct 20, 2020, 06:37 PM IST
വെബ് സീരിസുമായി സംവിധായകൻ മെക്കാർട്ടിൻ ; 'കില്ലര്‍ ജോണി'യായി സോഹന്‍ സീനുലാല്‍

Synopsis

ഹിപ്പോ പ്രൈമിന്റെ ബാനറില്‍ ഒരുങ്ങുന്ന കില്ലര്‍ ജോണി എന്ന വെബ് സീരിസില്‍  സോഹന്‍ സീനുലാലാണ് പ്രധാനവേഷത്തിലെത്തുന്നത്

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചുവരുകയാണ് റാഫി-മെക്കാര്‍ട്ടിന്‍ ടീമിലെ മെക്കാർട്ടിൻ. ഹിപ്പോ പ്രൈമിന്റെ ബാനറില്‍ ഒരുങ്ങുന്ന കില്ലര്‍ ജോണി എന്ന വെബ് സീരിസാണ് മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്നത്. സോഹന്‍ സീനുലാലാണ് വെബ് സീരിസില്‍ പ്രധാനവേഷത്തിലെത്തുന്നത്. 

ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നതും മെക്കാര്‍ട്ടിന്‍ തന്നെയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ നിന്ന് വിട്ട് ഒരു ചിത്രം മെക്കാര്‍ട്ടിന്‍ ഒരുക്കുന്നത്. പുതുക്കോട്ടയിലെ പുതുമണവാളന്‍, ചതിക്കാത്ത ചന്ദു, തെങ്കാശിപട്ടണം, പഞ്ചാബി ഹൗസ്, ചൈന ടൗണ്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളാണ് റാഫി- മെക്കാര്‍ട്ടില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ബിനു കുര്യനാണ് കില്ലര്‍ ജോണിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സജീഷ് മഞ്ചേരിയാണ് നിർമ്മാണം. അടുത്ത മാസം വെബ് സീരിസ് റിലീസ് ചെയ്യും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അഞ്ചക്കള്ളകോക്കാന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡിസ്കോ' ഫസ്റ്റ്ലുക്ക് നാളെ
'എന്റെ ചോരയ്ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് എനിക്ക് തന്നെ അറിയാം..'; മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വി, ഖലീഫ ട്രെയ്‌ലർ പുറത്ത്