അനൂപ് മേനോനൊപ്പം രഞ്ജിത്ത്; 'കിംഗ് ഫിഷ്' ഒടിടിയില്‍

Published : Oct 16, 2022, 02:05 PM IST
അനൂപ് മേനോനൊപ്പം രഞ്ജിത്ത്; 'കിംഗ് ഫിഷ്' ഒടിടിയില്‍

Synopsis

സെപ്റ്റംബര്‍ 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കിംഗ് ഫിഷ് ഒടിടിയില്‍. സണ്‍ നെക്സ്റ്റിലൂടെ ഇന്നലെയാണ് (15) ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. സെപ്റ്റംബര്‍ 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. അനൂപ് മേനോന്‍ തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ബാലകൃഷ്ണനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. സംഗീതം രതീഷ് വേഗ. പശ്ചാത്തലസംഗീതം ഷാന്‍ റഹ്മാന്‍. അസോസിയേറ്റ് ഡയറക്ടര്‍ വരുണ്‍ ജി പണിക്കര്‍. പ്രോജക്റ്റ് ഡിസൈനര്‍ സിന്‍ജൊ ഒറ്റത്തൈക്കല്‍, സംഗീതം രതീഷ് വേഗ, പശ്ചാത്തല സംഗീതം ഷാന്‍ റഹ്‍മാന്‍, കലാസംവിധാനം ഡുണ്ഡു രഞ്ജീവ്, വസ്ത്രാലങ്കാരം ഹീര റാണി. 

ALSO READ : രണ്ടാം ശനിയാഴ്ച കളക്ഷനിലും മുന്നേറി 'റോഷാക്ക്'; സമീപകാല ഹിറ്റുകളെയെല്ലാം മറികടന്ന് മമ്മൂട്ടി ചിത്രം

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. എന്നാല്‍ അനൂപ് മേനോന്‍റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രവും. 2020ല്‍ പൂര്‍ത്തിയായ ചിത്രമാണ് കിംഗ് ഫിഷ്. എന്നാല്‍ റിലീസ് നീണ്ടുപോയി. ഈ ഇടവേളയില്‍ അനൂപ് മേനോന്‍ സംവിധാനം ചെയ്‍ത മറ്റൊരു ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നു. സുരഭി ലക്ഷ്‍മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പത്മ ആയിരുന്നു അത്.

അതേസമയം അനൂപ് മേനോന്‍റെ ഏറ്റവും പുതിയ തിയറ്റര്‍ റിലീസ് ഈ വാരം എത്തിയ വരാല്‍ ആണ്. കണ്ണന്‍ സംവിധാനം ചെയ്‍തിരിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ രചനയും സംവിധാനവും ഒപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അനൂപ് മേനോന്‍ ആണ്.  ഡേവിഡ് ജോണ്‍ മേടയില്‍ എന്ന തന്ത്രശാലിയായ രാഷ്ട്രീയ നേതാവും വ്യവസായിയുമൊക്കെയാണ് അനൂപ് മേനോന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ലക്കി ഭാസ്‍കര്‍' സംവിധായകന്‍റെ സൂര്യ ചിത്രം ആ പൃഥ്വിരാജ് ചിത്രത്തിന്‍റെ റീമേക്കോ? വസ്‍തുത ഇതാണ്
കെൻ കരുണാസ് ചിത്രം 'യൂത്ത്' ട്രെയ്‌ലർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫറെർ ഫിലിംസ്