
ഓണത്തിന് പ്രദര്‍ശനത്തിന് എത്തിയ വേറിട്ട ചിത്രമായിരുന്നു കിഷ്‍കിന്ധാ കാണ്ഡം. ആസിഫ് അലി നായകനായി വന്ന ചിത്രം വൻ ഹിറ്റായി. കിഷ്‍കിന്ധാ കാണ്ഡം ആഗോളതലത്തില്‍ 75.25 കോടി രൂപയിലധികം നേടി. കിഷ്‍കിന്ധാ കാണ്ഡം ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.
ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. വിദേശത്ത് കിഷ്‍കിന്ധാ കാണ്ഡം 27.5 കോടി രൂപയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 47.75 കോടിയും നേടിയെന്നാണ് സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കിഷ്‍കിന്ധാ കാണ്ഡം ഒടിടിയിലും കണ്ടവര്‍ ചിത്രം മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. തിയറ്ററില്‍ കാണാണ്ട ഒരു ചിത്രമാണ് ഇത് എന്നാണ് പ്രതികരണങ്ങള്‍. ആസിഫ് അലിയുടെയും വിജയരാഘവന്റയും പ്രകടനവും ഒടിടിയില്‍ കണ്ടവര്‍ അഭിനന്ദിക്കുന്നു. തിരക്കഥയും പ്രത്യേകം എടുത്ത് പറയുന്നു.
അടുത്ത കാലത്ത് എത്തിയ മലയാള ചിത്രങ്ങളില്‍ കിഷ്‍കിന്ധാ കാണ്ഡം അത്ഭുതപ്പെടുത്തുന്ന വിജയമായിരിക്കുകയാണ്. ആസിഫ് അലിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും ആസിഫ് അലി ചിത്രത്തിന് ആകര്‍ഷിക്കാൻ കഴിയുന്നു എന്നതാണ് പ്രധാനം. ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്.
ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ദിൻജിത്ത് അയ്യത്താൻ ആണ്. ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ