പിണറായി വിജയന്‍റെ ആരാധകനായി കൊച്ചുപ്രേമൻ, 'ഒരു പപ്പടവട പ്രേമ'ത്തിന്റെ ട്രെയിലര്‍

Web Desk   | Asianet News
Published : Aug 18, 2021, 04:36 PM IST
പിണറായി വിജയന്‍റെ ആരാധകനായി കൊച്ചുപ്രേമൻ, 'ഒരു പപ്പടവട പ്രേമ'ത്തിന്റെ ട്രെയിലര്‍

Synopsis

'ഒരു പപ്പടവട പ്രേമ'ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഒരു പപ്പടവട പ്രേമം 20 ന് റിലീസ്‌ ചെയ്യും.  സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്.  ഒടിടി പ്ലാറ്റ്‍ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. 

സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. മൂന്ന് കാമുകന്‍മാരുടെ  രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. സായിര്‍ പത്താന്‍, ആലിയ, നിഹ ഹുസൈന്‍, ലിജു കലാധര്‍, ശ്രീകാന്ത് കെ സി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 

ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്‍ എം ആര്‍ ജിനു വടക്കേമുറിയില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ഗാനരചന- കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം- രാജേഷ്ബാബു കെ ശൂരനാട്, പശ്ചാത്തല സംഗീതം- രാജേഷ് ബാബു കെ ശൂരനാട് , ഷിംജിത്ത് ശിവന്‍, ഗായകര്‍-പി കെ സുനില്‍കുമാര്‍, മഞ്‍ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്‍ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍കൃഷ്‍ണ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോയ് പേരൂര്‍ക്കട, മ്യൂസിക്ക് അറേഞ്ച്‍മെന്‍റ്സ് ആന്‍റ് അസോസിയേറ്റ് ഡയറക്ഷന്‍-ഷിംജിത്ത് ശിവന്‍, ക്യാമറ-പ്രശാന്ത് പ്രണവം, എഡിറ്റർ- വിഷ്‍ണു ഗോപിനാഥ് പി ആര്‍ ഒ പി ആര്‍ സുമേരന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും