ഒന്നാമൻ വിജയ്‍യോ, രജനികാന്തോ? ?, 24 വര്‍ഷത്തെ കണക്കുകള്‍

Published : Jan 11, 2025, 12:41 PM IST
ഒന്നാമൻ വിജയ്‍യോ, രജനികാന്തോ? ?, 24 വര്‍ഷത്തെ കണക്കുകള്‍

Synopsis

കഴിഞ്ഞ 24 വര്‍ഷത്തെ സിനിമാ കളക്ഷൻ റിപ്പോര്‍ട്ട്.

ലോകമെമ്പാടും ആരാധകരുള്ളതാണ് തമിഴ് സിനിമകള്‍. അതിനാല്‍ തമിഴ് സിനിമകള്‍ നേടുന്ന കളക്ഷനും വലുതായിരിക്കും. തമിഴിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ ആരായിരിക്കും മുന്നില്‍?. കളക്ഷന്റെ അടിസ്ഥാനത്തില്‍ മുൻനിരയിലുള്ള തമിഴ് സിനിമകള്‍ ഏതൊക്കെയാണ് എന്ന് അതാത് കാലത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തമിഴ് സിനിമയുടെ കളക്ഷൻ കണക്കുകള്‍) പരിശോധിക്കുകയാണ് ഇവിടെ.

രണ്ടായിരത്തില്‍ ഒന്നാം സ്ഥാനം തെന്നാലിക്കാണ്. കെ എസ് രവികുമാറിന്റെ സംവിധാനത്തിലുള്ള ചിത്രമായ തെന്നാലിയില്‍ കമല്‍ഹാസൻ നായകനായി എത്തിയപ്പോള്‍ ആകെ നേടാനായത് 30 കോടി രൂപയാണ്. ആ കാലത്തെ രൂപയുടെ മൂല്യവും ടിക്കറ്റ് വിലയും കമല്‍ഹാസന്റെ തെന്നാലിക്ക് ലഭിച്ച ആകെ ഷോകളുടെയും എണ്ണം കണക്കിലെടുക്കുമ്പോള്‍ ഇത് വമ്പൻ വിജയമാണ്. 2001ല്‍ അജിത്തിനെ ഒന്നാമത് എത്തിച്ച ചിത്രമായ ധീന എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ആഗോളതലത്തില്‍ ആകെ നേടിയത് 25 കോടിയാണ്.

ജെമിനിയായിരുന്നു 202ല്‍ ഒന്നാമത് എത്തിയത്. സരണ്‍ വിക്രമിനെ നായകനാക്കി ഒരുക്കിയ ചിത്രം ജെമിനി ആഗോളതലത്തില്‍ ആകെ നേടിയത് 20 കോടി രൂപയായിരുന്നു. 2003ല്‍ ഹരിയുടെ സാമിയിലൂടെയും അജിത്ത് കളക്ഷനില്‍ ഒന്നാമതെത്തിയെപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടായത് 35 കോടിയായിരുന്നു. 2004ല്‍ ഗില്ലി ആകെ 50 കോടി നേടിയപ്പോള്‍ നായകൻ ദളപതി വിജയ്‍യും സംവിധാനം ധരണിയുമായിരുന്നു. 2005ല്‍ പി വാസുവിന്റെ സംവിധാനത്തിലുള്ള ചിത്രമായ ചന്ദ്രമുഖി വൻ വിജയമാകുകയും ആഗോളതലത്തില്‍ ആകെ 72 കോടി നേടുകയും ചെയ്‍തപ്പോള്‍ രജനികാന്തായിരുന്നു നായകൻ. 2006ല്‍ കമല്‍ഹാസൻ നായകനായി എത്തിയ ചിത്രമായ വേട്ടയാട് വിളയാട് ഗൗതം വാസുദേവ് മേനോൻ ഒരുക്കിയപ്പോള്‍ ആഗോളതലത്തില്‍ കളക്ഷൻ 60 കോടി രൂപയായിരുന്നു.  രജനികാന്തിന്റെ ശിവാജി എസ് ഷങ്കറിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയപ്പോള്‍ ഒന്നാമത് എത്താനായത് ആഗോളതലത്തില്‍ 148 കോടി രൂപ നേടിയതിനാലാണ്.

കമല്‍ഹാസന്റെ ദശാവതാരമാണ് 2008ല്‍ ഒന്നാമത്. കെ എസ് രവികുമാറിന്റെ സംവിധാനത്തിലുള്ള ചിത്രമായ ദശാവതാരം വൻ വിജയമായപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 130 കോടി രൂപയാണ്. സൂര്യയുടെ അയൻ 2009ല്‍ 72 കോടി രൂപ നേടി ആഗോളതലത്തില്‍ ആ വര്‍ഷം തമിഴ്‍നാട്ടില്‍ ഒന്നാമത് എത്തിയപ്പോള്‍ സംവിധാനം കെ വി ആനന്ദായിരുന്നു. രജനികാന്ത് എസ് ശങ്കറിന്റെ സംവിധാനത്തിലുള്ള ചിത്രമായ എന്തിരൻ ആഗോളതലത്തില്‍ ആകെ 290 കോടി കളക്റ്റ് ചെയ്‍തപ്പോള്‍ 2010ല്‍ ഒന്നാമത് എത്തി. 2011ല്‍ സൂര്യയുടെ ഏഴാം അറിവിന്റെ സംവിധാനം എ ആര്‍ മുരുഗദോസ് നിര്‍വഹിച്ചപ്പോള്‍ ആഗോളതലത്തില്‍ 106 കോടി നേടി തമിഴകത്ത് ഒന്നാമത് എത്തി. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രം തുപ്പാക്കിയില്‍ വിജയ് നായകനായി എത്തിയപ്പോള്‍ 2012ല്‍ ആഗോളതലത്തില്‍ 137 കോടി രൂപ നേടി. 2013ല്‍ നായകൻ കമല്‍ഹാസന്റെ തന്നെ സംവിധാനത്തിലുള്ള വിശ്വരൂപം ആഗോളതലത്തില്‍ ആകെ 220 കോടി നേടിയപ്പോള്‍ ഒന്നാമതെത്തി.

കെ എസ് രവികുമാറിന്റെ രജനികാന്ത് ചിത്രമായ ലിംഗാ ആഗോളതലത്തില്‍ ആകെ  നേടിയത് 150.8 കോടി രൂപയും തമിഴകത്ത് സ്ഥാനം ഒന്നാമതുമായിരുന്നു. എസ് ഷങ്കറിന്റെ വിക്രം ചിത്രമായി 2015ല്‍ ഐ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ആകെ 239.2 കോടി നേടി ഒന്നാമതെത്തി. പാ രഞ്‍ജിത്ത് രജനികാന്തിനെ നായകനാക്കിയ ചിത്രം കബാലി ആഗോളതലത്തില്‍ ആകെ 294 കോടി നേടിയപ്പോള്‍ 2016ല്‍ ഒന്നാമതെത്തി. അറ്റ്‍ലി വിജയ്‍യെ നായകനാക്കി സംവിധായകനായ ചിത്രം മേഴ്‍സല്‍ ആഗോളതലത്തില്‍ ആകെ 267 കോടി നേടിയപ്പോള്‍ 2017ല്‍ ഒന്നാമനായി. രജനികാന്തിനെ നായകനാക്കി എസ് ഷങ്കര്‍ സംവിധാനം ചെയ്‍ത്  ഹിറ്റായി മാറിയ  2.0 ആകെ 654.4 നേടിയാണ് 2018ല്‍ നേടിയത്. 2019ല്‍ വിജയ്‍ നായകനായി അറ്റ്‍ലി സംവിധാനം ചെയ്‍ത ബിഗില്‍ ആഗോളതലത്തില്‍ ആകെ 321 കോടി നേടിയപ്പോള്‍ ഒന്നാമനായി.

എ ആര്‍ മുരുഗദോസിന്റെ രജനികാന്ത് ചിത്രം ദര്‍ബാര്‍ ആഗോളതലത്തില്‍ ആകെ 209.3 കോടി നേടി 2020ല്‍ ഒന്നാമത് എത്തി. 2021ല്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രം മാസ്റ്ററില്‍ വിജയ് നായകനായപ്പോള്‍ ആകെ 254 കോടി നേടുകയും ഒന്നാമത് എത്തുകയും ചെയ്‍തു. മണിരത്‍നത്തിന്റെ പൊന്നിയിൻ സെല്‍വൻ ഒന്നിന്റെ കളക്ഷൻ 2022ല്‍ ആഗോളതലത്തില്‍ ആകെ 496 കോടിയായപ്പോള്‍ ഒന്നാമത്തെത്തി. 2023ല്‍ ലഭ്യമായ കണക്കനുസരിച്ച് വിജയ് ചിത്രം ലിയോ ആഗോളതലത്തില്‍ ആകെ നേടിയത് 625കോടി എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാമതുള്ളപ്പോള്‍ 2024ല്‍ പ്രഥമ സ്ഥാനത്ത് 460 കോടിയോളം നേടിയ ദളപതിയുടെ ദ ഗോട്ടാണ്.

Read More: പറഞ്ഞ വാക്ക് എമ്പുരാൻ തെറ്റിക്കില്ല, ഇതാ വമ്പൻ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍