
ഒരേ പോലെ മുഖസാദൃശ്യമുള്ളവർ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടേത് പോലെ. അവരെ അപരൻ അല്ലെങ്കിൽ അപര എന്നാണ് അറിയപ്പെടുന്നത്. പൂർണമായും താരങ്ങളുടേത് പോലെ അല്ലെങ്കിലും ഏകദേശം ആ ലുക്കൊക്കെ വന്നാൽ പിന്നെ അയാൾ ആണ് താരം. അത്തരത്തിൽ കൊറിയയിൽ നിന്നുള്ള മാ ഡോങ്-സിയോക് ആണ് കേരളക്കരയിൽ താരമാകുന്നത്. കൊറിയൻ ലാലേട്ടൻ എന്നാണ് മലയാളികൾ ഇദ്ദേഹത്തിന് നൽകിയിരിക്കുന്ന വിശേഷണം. കൊറിയന്‍ സിനാസ്വാദകര്‍ക്ക് പ്രയങ്കരനാണ് ഇദ്ദേഹം.
ഒരിടവേളയ്ക്ക് ശേഷം മാ ഡോങ്-സിയോക് വീണ്ടും ചർച്ചകളിൽ ഇടംനേടിയിരുന്നു. എമ്പുരാൻ എന്ന മോഹന്‍ലാൽ ചിത്രത്തിൽ ഇദ്ദേഹവും ഉണ്ടെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ ഇത് വ്യാജപ്രചാരണമാണ്. ഈ അവസരത്തിൽ മാ ഡോങ്-സിയോകിന്റെ സമ്പത്തിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും നടക്കുകയാണ്. കൊറിയയിലെ ഏറ്റനും സമ്പന്നനായ നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള സിയോക്കിന്റെ ആകെ ആസ്തി 7 മില്യൺ ഡോളറാണ്. അതായത് 58,03,68,950 58 കോടി. 2023 വരെയുള്ള കണക്കാണിതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ റിപ്പോർട്ടുകൾ പ്രകാരം 4.14 കോടിയാണ് ഒരു സിനിമയ്ക്ക് വേണ്ടി മാ ഡോങ്-സിയോക് വാങ്ങിക്കുന്ന പ്രതിഫലം. സൗത്ത് കൊറിയൻ സ്വദേശിയായ സിയോക്കിന് ഇപ്പോൾ അൻപത്തി രണ്ട് വയസാണ് പ്രായം. നെയിംലെസ്സ് ഗ്യാങ്സ്റ്റർ: റൂൾസ് ഓഫ് ദി ടൈം, ദി അൺജസ്റ്റ് എന്നീ ചിത്രങ്ങളിലെ സഹകഥാപാത്രങ്ങളിലൂടെയാണ് സിയോക് പ്രശസ്തിയിലേക്ക് ഉയരുന്നത്. ട്രെയിൻ ടു ബുസാൻ എന്ന സോംബി ചിത്രത്തിലെ വേഷം അദ്ദേഹത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തി. പിന്നീട് ഒട്ടനവധി സിനിമകളിൽ അദ്ദേഹം പ്രധാന വേഷങ്ങളിൽ എത്തി കസറി. കഠിനാധ്വാനിയായ നടൻ എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹത്തിന് പക്ഷെ, ഒരേ ജോണറിലുള്ള കഥാപാത്രങ്ങൾ ചെയ്തതിനാൽ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. മികച്ച നടൻ, സഹനടൻ തുടങ്ങിയ അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ