ഫീല്‍ ഗുഡ് അല്ല, ഇക്കുറി ത്രില്ലറുമായി ജിസ് ജോയ്, ഒപ്പം ആസിഫ് അലി; 'കോട്ടയം ബെല്‍റ്റ്' വരുന്നു

Published : Jul 15, 2026, 11:21 AM IST
kottayam belt malayalam movie announced jis joy asif ali

Synopsis

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'കോട്ടയം ബെൽറ്റ്' എന്ന പുതിയ ചിത്രത്തിന് തുടക്കമായി

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബെൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ഇന്നലെ നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് തുടക്കമായത്. ചലച്ചിത്ര, സാമൂഹ്യ, കലാരംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറപ്രവർത്തകരുടെയും അവരുടെ ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്. ഡ്രിം ക്യാച്ചര്‍ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളില്‍ ടി ആർ ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ആളും അർത്ഥവും മനോബലവും കൊണ്ട് ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാല് സഹോദരങ്ങളുടെ ജീവിതകഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നാം കണ്ടും കേട്ടും അറിഞ്ഞ കഥാപാത്രങ്ങളെ ഇവരിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ കാണാൻ കഴിയും. ആസിഫ് അലിക്ക് പുറമെ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ്, ശ്രുതി രാമചന്ദ്രൻ, അശോകൻ, ബോബി കുര്യൻ, അലൻസിയർ, വിഷ്‌ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

തിരക്കഥ സുരേഷ് ഗോപാലൻ, ക്രിയേറ്റീവ് കോൺടിബ്യൂട്ടർ ബോബി സഞ്ജയ്, സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ബിനേന്ദ്ര മേനോൻ, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, കോസ്‌റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ്. ജൂലൈ പതിനഞ്ച് മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: എ.എസ് ദിനേശ്, വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് നവ്യ വരണം'; വേദിയില്‍ ചിരി പൊട്ടിച്ച് ധ്യാന്‍ ശ്രീനിവാസന്‍
'ഒരിക്കലും ആഗ്രഹിക്കാത്ത ആ സ്ഥാനം ഞാന്‍ രാജിവെക്കുന്നു'; 'അമ്മ' നേതൃത്വ ചര്‍ച്ചകളില്‍ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്‍