അങ്ങനെ ഒരു പണി കൂടി പഠിച്ചു!; മുടിവെട്ടിക്കൊടുത്ത് കൃഷ്‍ണ പ്രഭ

Web Desk   | Asianet News
Published : May 01, 2020, 08:42 PM IST
അങ്ങനെ ഒരു പണി കൂടി പഠിച്ചു!; മുടിവെട്ടിക്കൊടുത്ത് കൃഷ്‍ണ പ്രഭ

Synopsis

സഹോദരന് മുടി വെട്ടിക്കൊടുത്ത് കൃഷ്‍ണ പ്രഭ.

കൊവിഡ് കാലമാണ്. ലോക്ക് ഡൗണിലാണ്. അതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. വിരസതകളുമുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് ഒരു പണി കൂടി പഠിച്ചുവെന്ന് നടി കൃഷ്‍ണ പ്രഭ വ്യക്തമാക്കുന്നു.

നടിയെന്ന നിലയിലും നര്‍ത്തകിയായും പേരുകേട്ട കലാകാരിയാണ് കൃഷ്‍ണപ്രഭ. സഹോദരന് മുടിവെട്ടുന്ന ഫോട്ടോ ഷെയര്‍ ചെയ്‍താണ് ഒരു പണികൂടി പഠിച്ചുവെന്ന് കൃഷ്‍ണ പ്രഭ വ്യക്തമാക്കുന്നത്. നിരവധി ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റിടുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്‍തും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുമൊക്കെ സമയം ചെലവഴിക്കുകയാണ് കൃഷ്‍ണ പ്രഭയടക്കമുള്ള താരങ്ങള്‍. ഓണ്‍ലൈൻ ഡാൻസ് ഫെസ്റ്റിവലിന് ആശംസകള്‍ നേര്‍ന്നും കഴിഞ്ഞ ദിവസം കൃഷ്‍ണ പ്രഭ രംഗത്ത് എത്തിയിരുന്നു.

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍