കൃഷ്‍ണകുമാര്‍ വീണ്ടും മിനിസ്ക്രീനിലേക്ക്; 'കൂടെവിടെ' തിങ്കളാഴ്ച മുതല്‍

Published : Jan 03, 2021, 11:46 AM IST
കൃഷ്‍ണകുമാര്‍ വീണ്ടും മിനിസ്ക്രീനിലേക്ക്; 'കൂടെവിടെ' തിങ്കളാഴ്ച മുതല്‍

Synopsis

മുന്‍പും ഒട്ടേറെ ജനപ്രിയ പരമ്പരകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് കൃഷ്‍ണകുമാര്‍. 

നടന്‍ കൃഷ്‍ണകുമാര്‍ വീണ്ടും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മുന്നിലേക്ക്. ഏഷ്യാനെറ്റില്‍ സംപ്രേഷണമാരംഭിക്കുന്ന 'കൂടെവിടെ' എന്ന പരമ്പരയിലാണ് കൃഷ്‍ണകുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ആദിത്യന്‍' എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. മുന്‍പും ഒട്ടേറെ ജനപ്രിയ പരമ്പരകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് കൃഷ്‍ണകുമാര്‍. സ്ത്രീ, ശ്രീരാമന്‍ ശ്രീദേവി, സ്വന്തം, വസുന്ധര മെഡിക്കല്‍സ് തുടങ്ങിയവയാണ് കൃഷ്‍ണകുമാര്‍ അഭിനയിച്ച ഏറ്റവും ശ്രദ്ധേയ പരമ്പരകള്‍.

'സൂര്യ' എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് 'കൂടെവിടെ'യുടെ പ്രമേയം. സൂര്യയുടെ ജീവിതത്തിലെ സംഭവവികാസങ്ങളും അവളുടെ പോരാട്ടവീര്യവും കുടുംബബന്ധങ്ങളുടെ തീഷ്ണതയുമൊക്കെ പരമ്പര പ്രേക്ഷകർക്കുമുന്നിലെത്തിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. കൃഷ്ണകുമാറിനൊപ്പം ശ്രീധന്യ, ഡോ. ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്രനാഥ്, അൻഷിത, ചിലങ്ക തുടണ്ടിയവർ കഥാപാത്രങ്ങളായി എത്തുന്നു. തിങ്കളാഴ്ച മുതല്‍ (4) ഏഷ്യാനെറ്റിലാണ് പരമ്പര സംപ്രേഷണം ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30നാണ് സമയം. 

PREV
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'