തേരേ ഇഷ്‌ക് മേയിൽ ധനുഷിൻ്റെ നായികയായി കൃതി സനോൻ - ടീസര്‍ പുറത്ത്

Published : Jan 29, 2025, 11:04 AM ISTUpdated : Jan 29, 2025, 11:05 AM IST
തേരേ ഇഷ്‌ക് മേയിൽ ധനുഷിൻ്റെ നായികയായി കൃതി സനോൻ - ടീസര്‍ പുറത്ത്

Synopsis

തേരേ ഇഷ്‌ക് മേ എന്ന ചിത്രത്തിൽ ധനുഷിനൊപ്പം കൃതി സനോൺ നായികയായി എത്തുന്നു. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി, 

മുംബൈ: തേരേ ഇഷ്‌ക് മേ എന്ന ചിത്രത്തിൽ ധനുഷിനൊപ്പം കൃതി സനോൺ നായികയായി എത്തും. ചൊവ്വാഴ്ച ചിത്രത്തിൻ്റെ നിർമ്മാതാക്കൾ കൃതിയുടെ മുക്തി എന്ന റോളിനെ അവതരിപ്പിക്കുന്ന ടീസര്‍ പുറത്തിറക്കിയിരുന്നു. മുക്തി എന്ന  കഥാപാത്രത്തിൻ്റെ ആഴവും തീവ്രതയും സങ്കീർണ്ണതയും വ്യക്തമാക്കുന്നതാണ് ടീസര്‍. 

കൃതി ധനുഷ് നായകനാകുന്ന ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, നിരവധി ആരാധകർ ടീസറിനോട് പ്രതികരിക്കുകയും ധനുഷിനൊപ്പം തങ്ങളുടെ പ്രിയപ്പെട്ട നടിയെ സ്ക്രീനിൽ കാണാനുള്ള ആവേശം പ്രകടിപ്പിക്കുകയും ചെയ്തു. 

"അടുത്തിടെ കൃതി തെരഞ്ഞെടുക്കുന്ന വേഷങ്ങൾ വളരെ ഗംഭീരമാണ്" എന്നാണ് ഒരു ആരാധകന്‍ എഴുതിയത്. "ധനുഷുമായുള്ള കെമിസ്ട്രി രസകരമായി തോന്നുന്നു, ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു," മറ്റൊരാൾ കൂട്ടിച്ചേർത്തു.

ആനന്ദ് എൽ റായ്  സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്‍റെ പ്രൊഡക്ഷന്‍ ഹൌസും ടിസീരിസിന്‍റെ ബാനറില്‍  ഭൂഷൺ കുമാറും കൃഷൻ കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നു.രാഞ്ജാന എന്ന ചിത്രത്തില്‍ മുന്‍പ് ഇതേ കൂട്ട്കെട്ട് ഒന്നിച്ചിരുന്നു.

ഹിമാൻഷു ശർമ്മയും നീരജ് യാദവും ചേർന്ന് എഴുതിയ ഈ ചിത്രത്തില്‍ രാഞ്ജനയിലെ പോലെ തന്നെ വികാരാധീനമായ പ്രണയവും അതിന്‍റെ തീവ്രതയും നിലനിര്‍ത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്. ധനുഷിൻ്റെ തിരക്കുകള്‍ കാരണം കാലതാമസം നേരിട്ട തേരേ ഇഷ്ക് മേ 2025-ൽ തിയേറ്റർ റിലീസ് ലക്ഷ്യമിടുകയാണ്.

ഇഡ്ഡലിക്കടെ എന്ന ചിത്രം സംവിധാനം ചെയ്ത് തീയറ്ററിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് ധനുഷ്. അതിനൊപ്പം തന്നെ ശേഖര്‍ കമുല സംവിധാനം ചെയ്ത ധനുഷ് പ്രധാന വേഷത്തില്‍ എത്തുന്ന കുബേര എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്. 

നയൻതാര ഡോക്യുമെന്ററി വിവാദം: നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന ആവശ്യം തള്ളി കോടതി

അജിത് കുമാറിനോട് ഏറ്റുമുട്ടാനില്ല, ധനുഷ് ചിത്രത്തിന്റെ റിലീസ് നീട്ടി

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു