കുഴിവെട്ടി പെട്ടിയെടുത്ത് രശ്മിക, പെട്ടിയിലുള്ളത്.. : 'കുബേര'യില്‍ 'നാഷണല്‍ ക്രഷിന്' ത്രില്ലര്‍ റോള്‍

Published : Jul 06, 2024, 01:03 PM IST
കുഴിവെട്ടി പെട്ടിയെടുത്ത് രശ്മിക, പെട്ടിയിലുള്ളത്.. : 'കുബേര'യില്‍ 'നാഷണല്‍ ക്രഷിന്' ത്രില്ലര്‍ റോള്‍

Synopsis

ഇപ്പോള്‍  ഇത് ഊട്ടിഉറപ്പിക്കുന്ന തരത്തിലാണ് പുതിയ വീഡിയോ. ഒരു ചുരിദാര്‍ ധരിച്ച് എത്തുന്ന രശ്മിക ഒരു കുഴിവെട്ടി അതില്‍ നിന്നും ഒരു പെട്ടി എടുക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. 

ഹൈദരാബാദ്: നാഷണല്‍ ക്രഷായ രശ്മിക മന്ദാന അഭിനയിക്കുന്ന കുബേര എന്ന ചിത്രത്തിലെ നടിയുടെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവന്നു. ശനിയാഴ്ചയാണ് കുബേരയുടെ വീഡിയോ പുറത്തുവന്നത്. കുബേര ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ധനുഷാണ്. നാഗാര്‍ജുന മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ കഴിഞ്ഞ മാര്‍ച്ചില്‍ ധനുഷിന്‍റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഒരു പാവപ്പെട്ടവനായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്. പുതിയ നാഗാര്‍ജുനയുടെ അപ്ഡേറ്റ് വന്നതോടെ ചിത്രം ഒരു ത്രില്ലറാണ് എന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍.

ഇപ്പോള്‍  ഇത് ഊട്ടിഉറപ്പിക്കുന്ന തരത്തിലാണ് പുതിയ വീഡിയോ. ഒരു ചുരിദാര്‍ ധരിച്ച് എത്തുന്ന രശ്മിക ഒരു കുഴിവെട്ടി അതില്‍ നിന്നും ഒരു പെട്ടി എടുക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ആ പെട്ടി നിറച്ച പണം ആണെന്നാണ് പിന്നെ കാണിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് വീഡിയോ. 

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് കുബേര നിർമ്മിക്കുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. 

രായന് ശേഷം ധനുഷിന്‍റെതായി വരാനിരിക്കുന്ന ചിത്രമാണ് കുബേര. ചിത്രം ഈ വര്‍ഷം അവസാനം തീയറ്ററുകളില്‍ എത്തിയേക്കും. ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രമാണ് രായൻ. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷിന്‍റെ കരിയറിലെ 50മത്തെ ചിത്രമാണ് രായന്‍.

ദിലീപിന്‍റെ അവസാന മൂന്ന് പടത്തിന്‍റെ ഒടിടി അവകാശം ആരും വാങ്ങിയില്ല

കല്‍ക്കി കയറി കൊളുത്തി; പ്രഭാസിന്‍റെ പടങ്ങളുടെ പ്രൊഡ്യൂസര്‍മാര്‍ക്ക് കോളടിച്ചു

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍