Latest Videos

ദാവണിയില്‍ മനോഹരിയായി 'ശീതള്‍', തരംഗമായി പുതിയ ഫോട്ടോഷൂട്ട്

By Web TeamFirst Published Jul 29, 2022, 9:17 AM IST
Highlights

ലക്ഷ്‍മി ശ്രീകുമാര്‍ പങ്കുവെച്ച ഫോട്ടോകള്‍ ശ്രദ്ധ നേടുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്  പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് 'കുടുംബവിളക്ക്' (Kudumbavilakku serial). കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത് മുന്നേറുന്ന പരമ്പര റേറ്റിങ്ങിലും മുന്നിലാണ്. 'സുമിത്ര' എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. പരമ്പരയോടെന്ന പോലെ തന്നെ അതിലെ താരങ്ങളോടും പ്രേക്ഷകര്‍ക്ക് വലിയ അടുപ്പമാണ്. അവരുടെ വിശേഷങ്ങളെല്ലാം സ്വന്തം വീട്ടിലെ വിശേഷമെന്നോണമാണ് അവര്‍ ഏറ്റെടുക്കുന്നത്. അടുത്തിടെ 'കുടുംബവിളക്ക്' പരമ്പരയിലേക്കെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീലക്ഷ്മി (Sreelekshmi sreekumar). നിരവധി പരമ്പരകളില്‍ വേഷമിട്ട താരം ഇപ്പോള്‍ 'കുടുംബവിളക്കി'ല്‍ എത്തിയതോടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

'കുടുംബവിളക്കില്‍ അമൃത നായര്‍ അവതരിപ്പിച്ച 'ശീതള്‍' എന്ന കഥാപാത്രത്തെയാണ് ശ്രീലക്ഷ്മി അവതരിപ്പിക്കുന്നത്. 'ശീതളാ'യി ശ്രീലക്ഷ്മിയെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. മിക്കപ്പോഴും ഫോട്ടോഷൂട്ടുകളിലൂടെയാണ് ശ്രീലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുള്ളത്. മോഡേണ്‍ ഡ്രസ്സില്‍ ഫോട്ടോഷൂട്ടുമായി എത്താറുള്ള ശ്രീലക്ഷ്മിയുടെ ഏറ്റവും പുതിയ ദാവണി ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കനകാമ്പര കളറിലുള്ള പാവാടയും ബ്ലൗസിനുമൊപ്പം കരിനീല ദാവണിയുമുടുത്താണ് ചിത്രത്തില്‍ ശ്രീലക്ഷ്മിയുള്ളത്. വളരെ സിംപിളായിട്ടുള്ള ആഭരണങ്ങളും മേക്കപ്പും ശ്രീലക്ഷ്മിയുടെ നാടന്‍ ഫോട്ടേഷൂട്ടിന് മാറ്റ് കൂട്ടിയിട്ടുണ്ട്.

ബ്യൂട്ടി പാലസ് മേക്കോവറിനായി അമ്പിളി സന്തോഷാണ് ശ്രീലക്ഷ്മിയെ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് വിഷ്ണു വി നായരാണ്. ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ചിത്രങ്ങളോടൊപ്പം തന്നെ ദാവണിയിലുള്ള ഇന്‍സ്റ്റഗ്രാം റീലും ശ്രീക്ഷ്മി പങ്കുവച്ചിട്ടുണ്ട്. 'കാര്‍ത്തികദീപം' പരമ്പരയിലൂടെ സ്‌ക്രീനിലേക്കെത്തിയ ശ്രീലക്ഷ്മിയെ ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തത് 'കുടുംബവിളക്കി'ലൂടെയായിരുന്നു.

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയുടെ പൊലീസ് വേഷം; 'പാപ്പൻ' ഇന്ന് തിയറ്ററുകളിൽ, പ്രതീക്ഷയിൽ ആരാധകർ

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പാപ്പൻ'. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. 'പാപ്പന്റേ'തായി പുറത്തുവന്ന ട്രെയിലറുകൾക്കും പോസ്റ്ററുകൾക്കും ​ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 'പാപ്പൻ' ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്.

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'പാപ്പൻ'. 'സിഐ എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ​ഗോപിയും മകൻ ​ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഇരുവരുടെയും കോമ്പിനേഷൻ എങ്ങനെ ആകുമെന്നറിയാനുള്ള ആവേശത്തിലാണ് ഒരുവിഭാ​ഗം ആളുകൾ.

'പൊലീസ് വേഷത്തിൽ ഇങ്ങേരു വന്നാൽ പിന്നെ ഒന്നും പറയണ്ട തീ പാറും പാപ്പൻ പൊളിക്കും, പൊലീസ് വേഷത്തിൽ ഉള്ള നടത്തം, തലയെടുപ്പ്.. റിയൽ ഒറ്റക്കൊമ്പൻ. മലയാള സിനിമക്ക് എന്നും പാപ്പനായി ഇനി ഈ ഒറ്റ കൊമ്പൻ ഉണ്ടാകും, വർഷത്തിൽ എപ്പോഴെങ്കിലും ഒരു വരവ് ആയിരിക്കും അത് ഒന്നൊന്നര മാസ്സ് ആയിരിക്കും', എന്നൊക്കെയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്.

ജൂലൈ 25ന് സെൻസറിം​ഗ് പൂർത്തിയായ 'പാപ്പന്' യു എ സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. നീതാ പിള്ളയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓൺലൈൻ ബുക്കിം​ഗ് ആരംഭിച്ചിരുന്നു.  'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.

കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മഠത്തിൽ, സാവിത്രി ശ്രീധർ,  ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.

ആർ ജെ ഷാനിന്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ : ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - നന്ദു ഗോപാലകൃഷ്ണൻ.

Read More : കോളേജ് അധ്യാപകനായി ധനുഷ്; ഫൈറ്റ് സീനുകളുടെ പെരുമഴയുമായി 'വാത്തി' ടീസര്‍

click me!