'കൂടുതൽ റൊമാൻറിക് കുക്കുവാണ്', ഒരേ സ്വരത്തിൽ പറഞ്ഞ് കുക്കുവും ദീപയും

Published : Mar 31, 2023, 12:48 PM IST
'കൂടുതൽ റൊമാൻറിക് കുക്കുവാണ്', ഒരേ സ്വരത്തിൽ പറഞ്ഞ് കുക്കുവും ദീപയും

Synopsis

കുക്കുവും ദീപയും തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ച് മനസ് തുറക്കുന്നു.  

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സുഹൈദ് എന്ന കുക്കു. സുഹൈദ് എന്നതിനേക്കാള്‍ കുക്കു എന്ന പേര് പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സുഹൈദ് എന്ന കുക്കു മലയാളികളുടെ മുന്നിലെത്തുന്നതും ജനപ്രീയനായി മാറുന്നതും. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി തകര്‍ത്താടുകയാണ് കുക്കു. പ്രണയ വിവാഹമായിരുന്നു കുക്കുവിന്റേത്. ദീപ പോള്‍ ആണ് കുക്കുവിന്റെ മനം കവര്‍ന്നത്. ഇവരും യൂട്യൂബ് ചാനലും മറ്റുമായി പ്രേക്ഷകര്‍ക്കിടയില്‍ തന്നെ സജീവമായിട്ടുണ്ട്.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇടയിലുള്ള കെമിസ്ട്രിയെ കുറിച്ചാണ് കുക്കുവും ദീപയും സംസാരിച്ചത്. കൂട്ടത്തില്‍ റൊമാന്റിക് ആയിട്ടുള്ള ആള്‍ കുക്കുവാണത്രെ, ദീപ അത്ര പോര എന്നാണ് പറയുന്നത്. പക്ഷെ കുക്കു പ്രകടിപ്പിക്കാറില്ല എന്നും പറയുന്നു. അഭിമുഖത്തിലെ മെയ്‍ഡ് ഫോർ ഈച്ച് അദർ സെഗ്‍മെൻറിലായിരുന്നു ഇരുവരും മനസ്സ് തുറന്നത്. എന്റെ സ്‌നേഹം ഉള്ളിലാണ്, പരസ്യമായി അത് പ്രകടിപ്പിക്കാറില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇടയിലാണ് ആ റൊമാന്‍സ്. പക്ഷെ ദീപ അത്രയ്ക്ക് അങ്ങ് റൊമാന്റിക് അല്ല, അടുത്തേക്ക് ചെല്ലുമ്പോള്‍, എങ്ങോട്ടാ എന്ന് ചോദിച്ച് അകറ്റും എന്നാണ് കുക്കു പറയുന്നത്.

പിണങ്ങിയാല്‍ ആദ്യം വന്ന് സോറി പറഞ്ഞ് അത് സോള്‍വ് ചെയ്യുന്നതും കുക്കു തന്നെയാണ്. കൂട്ടത്തില്‍ ക്ഷമ കുറച്ചധികം ഉള്ളതും കുക്കുവിന് തന്നെ. എല്ലാം പെട്ടന്ന് പെട്ടന്ന് ചെയ്യണം എന്ന തിടുക്കമാണ് ദീപയ്ക്ക്. ദീപ കുറച്ച് കൂടെ ബോള്‍ഡ് ആണെന്നും, കുക്കു കുറച്ചധികം സെന്റിമെന്റലാണ് എന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.

ജാതിയും മതവും നോക്കാതെ പ്രണയിച്ച് വിവാഹം ചെയ്‍ത ദമ്പതിമാരാണ് കുക്കുവും ദീപയും.

Read More: പ്രിയങ്ക ചോപ്രയുടെ സീരീസ് 'സിറ്റഡല്‍', ട്രെയിലര്‍ പുറത്ത്

PREV
click me!

Recommended Stories

രാവിലേയെത്തി വോട്ടുചെയ്ത് മടങ്ങി സിനിമാ താരങ്ങൾ, ചിത്രങ്ങൾ കാണാം
കളം പിടിക്കാൻ ഇനി ഹണി റോസ്; 'റേച്ചൽ' മൂന്നാം നാൾ തിയറ്ററുകളിൽ