നടന്‍ ഒറ്റാല്‍ വാസവന്‍ അന്തരിച്ചു

Published : Apr 14, 2022, 07:20 PM IST
നടന്‍ ഒറ്റാല്‍ വാസവന്‍ അന്തരിച്ചു

Synopsis

വേമ്പനാട്ടു കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന വാസുദേവനെ സംവിധായകന്‍ ജയരാജ് തന്‍റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു

ജയരാജിന്‍റെ ഒറ്റാല്‍ സിനിമയിലൂടെ പ്രശസ്തനായ കുമരകം വാസുദേവന്‍ (ഒറ്റാല്‍ വാസവന്‍) അന്തരിച്ചു. രക്ത സമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെവച്ചാണ് അന്ത്യം. കുമരകം സ്വദേശിയാണ്.

ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഒറ്റാലിലെ നായകനായിരുന്നു വാസുദേവന്‍. ‌ജീവിതത്തിൽ മീൻപിടുത്തക്കാരനായ അദ്ദേഹം സിനിമയിൽ വല്യപ്പച്ചായി എന്നു വിളിക്കുന്ന താറാവ് കര്‍ഷകനെയാണ് അവതരിപ്പിച്ചത്. വേമ്പനാട്ടു കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന വാസുദേവനെ കണ്ട സംവിധായകന്‍ ജയരാജ് തന്‍റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒറ്റാല്‍ കൂടാതെ ജയരാജിന്‍റെ തന്നെ ഭയാനകം, കാറ്റിലൊരു പായ്ക്കപ്പല്‍, മാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമകളില്‍ അവസരങ്ങളൊന്നും ലഭിച്ചില്ല.

മത്സ്യബന്ധനം ഉപജീവനമായ ഇദ്ദേഹത്തിന് ഒറ്റാല്‍ സിനിമയ്ക്കു ശേഷം ജയരാജ് ഒരു വള്ളം സമ്മാനമായി നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാസുദേവന്‍ പിന്നീട് ഇത് വിറ്റതും വാര്‍ത്തയായിരുന്നു. രജമ്മയാണ് ഭാര്യ. ഷാജിലാല്‍, ഷീബ എന്നിവര്‍ മക്കള്‍. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ നടന്നു.

'മേപ്പടിയാന്റെ' വിജയം; വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാന്‍' (Meppadiyan). ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. ഉണ്ണി മുകുന്ദൻ തന്നെ നിർമ്മാണവും നിർവ്വഹിച്ച ചിത്രം കഴിഞ്ഞ ദിവസം  നൂറ് ദിവസം പൂർത്തിയാക്കിയിരുന്നു. ഈ അവസരത്തിൽ വീണ്ടും നിർമ്മാതാവിന്റെ കുപ്പായം അണിയാൻ ഒരുങ്ങുകയാണ് ഉണ്ണിമുകുന്ദൻ.

'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ അടുത്തതായി നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. 'ഈ ചില്ല് കൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ' എന്ന ടാ​ഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. നായകവേഷത്തിൽ എത്തുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്.

നവാ​ഗതനായ അനൂപ് പന്തളമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് മുഖ്യവേഷങ്ങളിൽ. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.

ജനുവരി 14നാണ് മേപ്പടിയാൻ തിയറ്ററുകളിൽ എത്തിയത്. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ