ആ നല്ല പടം തന്ന്, ബ്രോ എവിടെപ്പോയി?: ആ ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി, കുമ്പളങ്ങി സംവിധായകന്‍റെ തിരിച്ചുവരവ് !

Published : Feb 01, 2025, 07:57 PM IST
ആ നല്ല പടം തന്ന്, ബ്രോ എവിടെപ്പോയി?: ആ ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി, കുമ്പളങ്ങി സംവിധായകന്‍റെ തിരിച്ചുവരവ് !

Synopsis

കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്ത മധു സി നാരായണന്‍റെ പുതിയ ചിത്രത്തിലെ നായകന്‍ നസ്ലീന്‍ ആയിരിക്കും. 20നും 25നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെയാണ് ചിത്രത്തില്‍ നായികയായി തേടുന്നത്.

കൊച്ചി: അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും തീയറ്ററില്‍ ഹിറ്റടിക്കുകയും ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. 2019ല്‍ ഇറങ്ങിയ ചിത്രം മധു സി നാരായണനാണ് സംവിധാനം ചെയ്തത്. കേരളത്തിന് പുറത്തും ഏറെ ആരാധകരെ ഉണ്ടാക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. എന്നാല്‍ ഈ ചിത്രത്തിന് ശേഷം മധു സി നാരായണന്‍ ചിത്രങ്ങളൊന്നും ഒരുക്കിയിരുന്നില്ല.

ഇത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. ഇത്രയും പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്‍റെ സംവിധായകന്‍ വീണ്ടും ചിത്രങ്ങള്‍ ഒരുക്കാത്തത് എന്ത് എന്ന ചര്‍ച്ചയാണ് പല പ്രേക്ഷകരും ഉയര്‍ത്തുന്നത്. ഇപ്പോഴിതാ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോള്‍ പോസ്റ്ററാണ് എത്തിയിരിക്കുന്നത്. 

മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന്‍ നസ്ലീന്‍ ആയിരിക്കും എന്നാണ് കാസ്റ്റിംഗ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നായികയെ തേടിയാണ് കാസ്റ്റിംഗ് കോള്‍ നടത്തിയിരിക്കുന്നത്. 20നും 25നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെയാണ് ചിത്രത്തില്‍ നായികയായി തേടുന്നത്. എഡിറ്റ് ചെയ്യാത്ത മൂന്ന് ഫോട്ടോകളും, ഒരു മിനുട്ട് പെര്‍ഫോമന്‍സ് വീഡിയോയുമാണ് താല്‍പ്പര്യമുള്ളവര്‍ അയക്കേണ്ടത്. 

കഴിഞ്ഞ വര്‍ഷം പ്രേമലു എന്ന നൂറുകോടി പടവും ഐആം കാതലനും ചെയ്ത നസ്ലീലിന്‍റെ അടുത്ത ചിത്രം ആലപ്പുഴ ജിംഖാനയാണ്. ഇതിന് പിന്നാലെ  മധു സി നാരായണന്‍ ചിത്രം എത്തുമെന്നാണ് സൂചന. 

2019 ഫെബ്രുവരിയിലായിരുന്നു മധു സി നാരായണന്‍റെ ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് റിലീസ് ചെയ്തത്. ശ്യാംപുഷ്കരന്‍ രചന നിര്‍വഹിച്ച ചിത്രം ദിലീഷ് പോത്താനും ശ്യാംപുഷ്കരനും അടങ്ങുന്ന ഭാവന സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചത്. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം ഉൾപ്പടെ നാല് സംസ്ഥാന പുരസ്കാരങ്ങളും സിനിമ നേടിയിരുന്നു. ചിത്രത്തിലെ 'ഷമ്മി' അടക്കം പല കഥാപാത്രങ്ങളും സംഭാഷങ്ങളും ഇപ്പോഴും ഹിറ്റാണ്. 

ആ ചിത്രത്തെക്കുറിച്ച് അങ്ങനെ പറയരുതായിരുന്നു, ഞാന്‍ ചെയ്തത് തെറ്റാണെന്ന് ഗൗതം മേനോൻ

വിനീത് ശ്രീനിവാസൻ്റെ ഒരു ജാതി ജാതകത്തിന് ഗൾഫ് രാജ്യങ്ങളിൽ നിരോധനം; കാരണം ഇതാണ്


 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി