
കുമ്പളങ്ങി നൈറ്റ്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വന്‍ പ്രേക്ഷകപ്രീതി നേടിയ സംവിധായകന്‍ മധു സി നാരായണന്‍ തിരിച്ചുവരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതു തലമുറയിലെ ശ്രദ്ധേയ താരം നസ്‍ലെന്‍ ആണ് നായകന്‍. ഡോ. അനന്തു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. അനന്തുവും സൈലൻ്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന നസ്‌ലൻ, ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കയ്യടിയും അഭിനന്ദനവും നേടിയ മധു സി നാരായണൻ എന്നിവർ ഒന്നിക്കുമ്പോൾ മറ്റൊരു മനോഹരമായ ചലച്ചിത്രാനുഭവം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ് മലയാളി പ്രേക്ഷകർ.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമ്മിച്ച സൂപ്പർഹിറ്റ് ചിത്രം അതിരടിക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഡോ. അനന്തു പ്രൊഡക്ഷൻസ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പാക്കർ ഒരുക്കുന്ന 40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി എന്നിവയാണ് ഡോ. അനന്തു പ്രൊഡക്ഷൻസ് നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ. വാർത്താപ്രചരണം: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ