
കൈക്ക് പരുക്കേറ്റ വിവരം അറിയിച്ച് കുഞ്ചാക്കോ ബോബൻ. ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്‍ത 'പരുക്ക്' എന്നാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ടിനു പാപ്പച്ചൻ ചിത്രം എന്ന് എഴുതിയിരിക്കുന്ന കുഞ്ചാക്കോ ബോബൻ 'കയ്യിലിരിപ്പ്' എന്ന ടാഗും തമാശയെന്നോണം ചേര്‍ത്തിരിക്കുന്നു.
'അജഗജാന്തരം' എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്. ജിന്റോ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കലാസംവിധായകൻ ഗോകുല്‍ദാസും എഡിറ്റര്‍ നിഷാദ് യൂസഫുമാണ്.
അരവിന്ദ് സ്വാമിയും അഭിനയിച്ച 'ഒറ്റ്' എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ജാക്കി ഷ്‍റോഫും ഒരു പ്രധാന കഥാപാത്രത്തില്‍ എത്തിയ ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ എസ് സഞ്‍ജീവാണ്. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്‍ത്രാലങ്കാരം, റോണക്സ് സേവ്യർ മേക്കപ്പ്.
സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്. പിആർഒ ആതിര ദിൽജിത്ത്. വന്‍ വിജയം നേടിയ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിനു ശേഷം ചാക്കോച്ചന്‍റേതായി പുറത്തെത്തിയ ചിത്രം കൂടിയാണ് ഇത്. മികച്ച സസ്‍പെൻസ് ത്രില്ലര്‍ എന്ന അഭിപ്രായം നേടാൻ 'ഒറ്റി'ന് സാധിച്ചിരുന്നു.
Read More : ഷര്‍ട്‍ലെസ് ഫോട്ടോയുമായി ഷാരൂഖ്, 2023 നിങ്ങളുടേതെന്ന് ആരാധകര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ