
ടിനു പാപ്പച്ചൻ - കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ചാവേർ' വേറിട്ട ദൃശ്യവിസ്മയമായി സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയം ആയിരിക്കുകയാണ്. സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ നേരിട്ട കരുതിക്കൂട്ടിയുള്ള നെഗറ്റീവ് നിരൂപണങ്ങള്‍ക്ക് ഉചിതമായ മറുപടിയുമായി എത്തിയിരിക്കുകയാണ് പുതിയ പോസ്റ്റർ. 'കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല' എന്ന ക്യാപ്ഷനാണ് പോസ്റ്ററിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ചിത്രം രണ്ടാം വാരത്തിൽ എത്തിയ കാര്യവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്.
നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രം, രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയേയുമൊക്കെ പ്രമേയമാക്കിയതാണ്. മനുഷ്യത്വത്തേയും യഥാർത്ഥ സൗഹൃദങ്ങളേയും തെയ്യത്തേയും മതത്തിനും ജാതിക്കുമൊക്കെ അതീതമായ പ്രണയ ബന്ധങ്ങളേയുമൊക്കെ കുറിച്ച് ചിത്രം സംസാരിക്കുന്നുണ്ട്. ഗൗരവമുള്ളൊരു പ്രമേയത്തെ മലയാളം ഇന്നേവരെ കാണാത്തൊരു ഓഡിയോ വിഷ്വൽ അനുഭവമാക്കിയിരിക്കുകയാണ് ടിനു പാപ്പച്ചൻ എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.
ഇതിനിടയിലാണ് സിനിമയ്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള വ്യാജ പ്രചരണങ്ങൾ ചിലരിൽ നിന്ന് ആദ്യ ദിനങ്ങളിൽ നടന്നത്. എന്നാൽ കുടുംബപ്രേക്ഷകരും യുവജനങ്ങളും ചിത്രത്തെ ഏറ്റെടുത്തതോടെ സിനിമയ്ക്ക് തിയറ്ററുകളിൽ തിരക്കേറിയിരിക്കുകയാണ്. വ്യാജ പ്രചരണങ്ങൾ കേട്ട് വിശ്വസിക്കാതെ തിയറ്ററുകളിൽ എത്തി സിനിമ കണ്ടറിഞ്ഞ പ്രേക്ഷകരുടെ പിന്തുണയോടെ 'ചാവേർ' ഇപ്പോൾ മുന്നേറുകയാണ്.
കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും സംഗീതയും സജിൻ ഗോപുവും അനുരൂപും ദീപക് പറമ്പോലുമൊക്കെ ഇതുവരെ കാണാത്ത രീതിയിലുള്ള വേഷങ്ങളിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇവരുടെയെല്ലാം പ്രകടനങ്ങൾ ഇതിനകം ഏറെ ചർച്ചയായി കഴിഞ്ഞിട്ടുമുണ്ട്.
കണ്ണൂരിന്‍റെ വന്യമായ ദൃശ്യങ്ങളുമായി ജിന്‍റോ ജോര്‍ജ്ജിന്‍റെ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസിന്‍റെ ചടുലമായ സംഗീതവും നിഷാദ് യൂസഫിന്‍റെ കൃത്യതയാര്‍ന്ന എഡിറ്റിംഗും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗുമൊക്കെ ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ ഭാഷ്യം.
സംഭവം ഫിനാൻസ് ആണ്, എന്നാലും സന്തോഷം, അഭിമാനം; ആ വലിയ സ്വപ്നം വിഷ്ണു നേടി
സിനിമയുടേതായി ഇറങ്ങിയ ഏറെ വ്യത്യസ്തമായ പാട്ടുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്‍റേയും കാവ്യ ഫിലിം കമ്പനിയുടേയും ബാനറിൽ എത്തിയിരിക്കുന്ന ചിത്രം ടിനു പാപ്പച്ചൻ ഒരുക്കിയ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തവുമാണ്. മലയാളം ഇതുവരെ ചർച്ചചെയ്യാൻ മടിച്ചിരുന്ന പ്രമേയങ്ങളെ ചങ്കുറപ്പോടെ സ്ക്രീനിലെത്തിച്ച് വേറിട്ട സിനിമാനുഭവമായി തിയറ്ററുകളിൽ ആളിപ്പടരുകയാണ് 'ചാവേർ'. ലോക സിനിമകൾ കണ്ട് വിലയിരുത്തി സിനിമാസാക്ഷരത കൈവരിച്ച, ഏത് തിരഞ്ഞെടുക്കണം ഏത് തള്ളണം എന്ന് വ്യക്തമായ ധാരണയുള്ള, ഈ കാലത്തെ പ്രേക്ഷക സമൂഹം നൽകിയ വിജയമായാണ് വിമർശനങ്ങളെ അതിജീവിച്ച് 'ചാവേർ' നേടിയ ഈ സ്വീകാര്യത.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ