ഹിറ്റുകൾ സമ്മാനിച്ച 2024, അക്കൂട്ടത്തിലൊരു ചിത്രവും ഒടിടിയിലേക്ക്, ആവേശത്തില്‍ സിനിമാസ്വാദകർ

Published : Aug 06, 2024, 07:22 AM ISTUpdated : Aug 06, 2024, 07:31 AM IST
ഹിറ്റുകൾ സമ്മാനിച്ച 2024, അക്കൂട്ടത്തിലൊരു ചിത്രവും ഒടിടിയിലേക്ക്, ആവേശത്തില്‍ സിനിമാസ്വാദകർ

Synopsis

2024 ജൂൺ 13ന് തിയറ്ററുകളിൽ എത്തിയ ചിത്രം. 

തിയറ്ററിൽ ഇറങ്ങിയാലും അവയുടെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്ന ചില സിനിമകൾ ഉണ്ടാകാറുണ്ട്. ആ സിനിമ വീണ്ടും കാണാനും കാണാത്തവർക്ക് വീണ്ടും കാണാനുമുള്ള അവസരത്തിന് വേണ്ടിയാകും ഈ കാത്തിരിപ്പുകൾ. അത്തരത്തിലൊരു മലയാള സിനിമയാണ് ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുന്നത്. 

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ഗര്‍ര്‍ര്‍' ആണ് ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിനാണ് ചിത്രത്തിന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഹോട്സ്റ്റാറിന്റെ ഓഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ സ്ട്രീമിം​ഗ് തിയതി പുറത്തുവിട്ടിട്ടില്ല. 

2024 ജൂൺ 13ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് 'ഗര്‍ര്‍ര്‍'. പൃഥ്വിരാജ് നായകനായി എത്തി ഹിറ്റായി മാറിയ എസ്ര എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന് ശേഷം ജയ്‌ കെ സംവിധാനം ചെയ്ത ചിത്രമാണ് ഗര്‍ര്‍ര്‍.  സുരാജിനും കുഞ്ചാക്കോ ബോബനും ഒപ്പം മോജോ എന്നൊരു സിംഹവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ദർശൻ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ഹോളിവുഡ്, ബോളിവുഡ് സിനിമകളിൽ തിളങ്ങിയ സിംഹം കൂടിയാണ് മോജോ. ജയ്‌ കെയും പ്രവീണ്‍ എസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 

ധ്യാൻ ശ്രീനിവാസൻ- മുകേഷ് ചിത്രം 'സൂപ്പർ സിന്ദഗി'; 'പുതുസാ കൊടിയേ' ​ഗാനം പുറത്തുവിട്ടു

അതേസമയം, ഈ വാരം രണ്ട് സൂപ്പര്‍ താര സിനിമകളാണ് ഒടിടിയില്‍ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്. മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോ ആണ് ഒരു സിനിമ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെ ഒടിടിയില്‍ എത്തും. ഓഗസ്റ്റ് ഒന്‍പതിനാണ് സ്ട്രീമിംഗ്. അതേദിവസം തന്നെ കമല്‍ഹാസന്‍ നായകനായി എത്തിയ ഇന്ത്യന്‍ 2വും ഒടിടിയില്‍ എത്തും. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക