
കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. ഏപ്രിൽ 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒടിടിയിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഒടിടി റിലീസിന് ശേഷം കുഞ്ചാക്കോ ബോബന്റെ പ്രകടനത്തിന് മികച്ച പ്രശംസയാണ് ലഭിക്കുന്നത്. മലയാളികൾ കണ്ടു ശീലിച്ച കുഞ്ചാക്കോ ബോബനിൽ നിന്നും വ്യത്യസ്‍തമായുള്ള പ്രകടനമാണ് ഒരോ കഥാപാത്രത്തിലൂടെയും ഇപ്പോൾ കുഞ്ചാക്കോ ബോബൻ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ 'സേതു' എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തിയിരുന്നത്. റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ദിലീഷ് പോത്തന്റെയും, സജിൻ ഗോപുവിന്റെയും, ചിദംബരത്തിന്റെയും പ്രകടനങ്ങൾ ശ്രദ്ധ നേടുന്നുണ്ട്. നെറ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്‍ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ രണ്ട് കാലഘട്ടങ്ങളിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്‍ണൻ, നവീൻ പി. തോമസ്. ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ. ക്യാമറ: അർജുൻ സേതു. എഡിറ്റർ: മനോജ് കണ്ണോത്ത്. സംഗീതം: ഡോൺ വിൻസന്റ്. ആർട്ട്: ഇന്ദുലാൽ കാവീട്. സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ്: വിപിൻ നായർ. മേക്കപ്പ്: റോണെക്സ് സേവ്യർ. കോസ്റ്റ്യൂം: മെൽവി ജെ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ. സ്റ്റണ്ട്സ്: വിക്കി നന്ദഗോപാൽ. ഡി.ഐ.: സപ്ത വിഷൻ. കളറിസ്റ്റ്: ജോയ്നർ തോമസ്. കാസ്റ്റിങ് ഡയറക്ടർമാർ: തോമസ് ജോർജ്, നൗഫൽ വി.എം., വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി: ഡാൻസിങ് നിൻജ. പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി. മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ. അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ