
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ തന്റെ കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. കുഞ്ചാക്കോ ബോബന്റെ കുടുംബ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കാറുമുണ്ട്. കുഞ്ചാക്കോ ബോബൻ തന്റെ വിവാഹ വാര്‍ഷകത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.
ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് 18 വര്‍ഷങ്ങള്‍ ആയെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. തന്റെ ജീവിതം വളരെ മനോഹരമാക്കിയതിന് ഭാര്യ പ്രിയയ്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു കുഞ്ചാക്കോ ബോബൻ. ഒരു അഭ്യുദയകാംക്ഷി അയച്ച ഫോട്ടോയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും.
മാര്‍ട്ടിൻ പ്രക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇനി പ്രധാന വേഷത്തിലെത്തുന്നത്. ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാണ് സിനിമയുടെ നിര്‍മ്മാണ നിർവ്വഹണം. വാർത്താ പ്രചരണം സ്നേക്പ്ലാന്റ് ആണ്.
കുഞ്ചാക്കോ ബോബൻ നായകനായി ഒടുവിലെത്തിയ ചിത്രം അജയ് വാസുദേവിന്റെ 'പകലും പാതിരാവും' ആണ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മിക്കുകയും പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കുകയും ചെയ്‍തിരിക്കുന്നു. രജിഷ വിജയൻ ചിത്രത്തില്‍ നായികയുമായി. 'മിന്നല്‍ മുരളി' എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ ഗുരുസോമസുന്ദരം 'പൊലീസ് ഓഫീസറായിട്ട് വേഷമിട്ട 'പകലും പാതിരാവി'ന്റെയും സംഗീതം സ്റ്റീഫന്‍ ദേവസ്സിയും വരികള്‍ എഴുതിയിരിക്കുന്നത് സേജ്ഷ് ഹരിയുമാണ്.
Read More: സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു