'ചുവപ്പ്, പച്ച,' ചാക്കോച്ചന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Oct 24, 2021, 12:06 PM IST
'ചുവപ്പ്, പച്ച,' ചാക്കോച്ചന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Synopsis

കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചോക്കോ ബോബൻ (Kunchacko Boban). സാമൂഹ്യ മാധ്യമത്തില്‍ നിരന്തരം ഇടപെടുന്ന താരവുമാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗവുമാകാറുണ്ട്. ഇപോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.

കുഞ്ചാക്കോ ബോബൻ രണ്ട് ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. ചുവപ്പും  പച്ചയും വസ്‍ത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ ധരിച്ചിരിക്കുന്നത്. വളരെ രസകരമായ ക്യാപ്ഷനാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നതും. ചുവപ്പും പച്ചയും, നിര്‍ത്തുക, പോകുക, (നിര്‍ത്താൻ ചുവപ്പ് നിറം ചിഹ്‍നമായി കാണിക്കുന്നതിനെയും പോകാൻ പച്ച നിറവും കാട്ടുന്നതിനെയും സൂചിപ്പിച്ച്) നിശ്ചലത ആസ്വദിക്കാൻ നിർത്തുക, ജീവിതത്തിലെ പുതിയ കാര്യങ്ങള്‍ അറിയാൻ മുന്നോട്ടുപോകുക എന്നുമാണ് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്.

എന്തായാലും കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ഹിറ്റായി മാറിയിരിക്കുകയാണ്.

മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി അടുത്തിടെ പ്രഖ്യാപിച്ചത്. അറിയിപ്പ് എന്ന് പേരിട്ട ചിത്രമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്നത്. അറിയിപ്പ് എന്ന പുതിയ ചിത്രത്തിന്റെ  പ്രി പ്രൊഡക്ഷൻ ജോലികള്‍ തുടങ്ങിയതായി കുഞ്ചാക്കോ ബോബൻ തന്നെയാണ് അറിയിച്ചത്.

 കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥാരചനയിലും മഹേഷ് നാരായണൻ പങ്കാളിയാകുന്നു.

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ