Ariyippu Movie : 'അറിയിപ്പ്' ഷൂട്ടിംഗ് നോയിഡയില്‍, ഫോട്ടോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

Web Desk   | Asianet News
Published : Jan 12, 2022, 09:25 AM ISTUpdated : Sep 27, 2022, 04:49 PM IST
Ariyippu Movie : 'അറിയിപ്പ്' ഷൂട്ടിംഗ് നോയിഡയില്‍, ഫോട്ടോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

Synopsis

മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

മഹേഷ് നാരായണന്റെ (Mahesh Narayanan) സംവിധാനത്തിലുള്ള ചിത്രമാണ് 'അറിയിപ്പ്' (Ariyippu). കുഞ്ചാക്കോ ബോബൻ ആണ് (Kunchacko Boban) ചിത്രത്തില്‍ നായകനാകുന്നത്. 'അറിയിപ്പ്' എന്ന പുതിയ ചിത്രത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ തന്നെയാണ് ആദ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇപോഴിതാ 'അറിയിപ്പ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് എന്ന് അറിയിച്ച് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

വേറിട്ട ലുക്കിലാണ് 'അറിയിപ്പ്' ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ. നോയിഡയിലാണ് മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കുഞ്ചാക്കോ ബോബൻ എന്തു കഥാപാത്രമാണ് ചെയ്യുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്.

മഹേഷ് നാരായണന്റെ ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബെക്കറാണ്. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ 'മാലിക്' ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'സി യു സൂണെ'ന്ന ചിത്രവും അതിനുമുമ്പ് മഹേഷ് നാരായണൻ സംവിധാനം ചെയ്‍തിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണൻ തന്നെയാണ്.

 'എന്താടാ സജീ' എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നുണ്ട്. ചിരിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത്.  'എന്താടാ സജീ' എന്ന ചിത്രത്തില്‍ ജയസൂര്യ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അറിയിപ്പ് എന്ന തന്റെ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും കുഞ്ചാക്കോ ബോബൻ  'എന്താടാ സജീ'യില്‍ അഭിനയിക്കുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പുതിയ കണ്ടന്റ് മുത്തച്ഛന്റെ മരണം, 56 മില്യൺ വ്യൂസ്'എന്ന് കമന്റ്; വ്യാജന് കയ്യോടെ മറുപടിയുമായി അഹാന കൃഷ്ണ
എനിക്ക് കുറച്ചു സമയം തരൂ, തമിഴും മലയാളവും ഞാൻ നന്നായി സംസാരിക്കും: കയാദു ലോഹർ