കുഞ്ഞിന്റെ പേരെന്ത്? ചാക്കോച്ചന്റെ 'ക്ലൂ'വില്‍ ഉത്തരം കണ്ടെത്തി ആരാധകര്‍

By Web TeamFirst Published May 8, 2019, 1:12 PM IST
Highlights

കുഞ്ചാക്കോ ബോബന് അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് കുട്ടിയുണ്ടായത് എന്നതിനാല്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും അതിന്റെ സന്തോഷത്തിലാണ്. പ്രേക്ഷകരും താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തി. കുഞ്ഞിന്റെ പേര് എന്ത് എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച.

കുഞ്ഞിന്റെ പേര് എന്തെന്ന്, യേശുദാസ് ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് കുഞ്ചാക്കോ ബോബനോട് ചോദിച്ചിരുന്നു. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്ന് കുഞ്ചാക്കോ ബോബൻ മറുപടി പറഞ്ഞിരുന്നു. അതായത് ബോബൻ കുഞ്ചാക്കോ എന്ന്. എന്നാല്‍ എന്ത് പേരിടണമെന്ന്, കുഞ്ചോക്കോ ബോബൻ ആശയക്കുഴപ്പത്തിലാണെന്നാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ നിന്ന് മനസ്സിലാകുന്നത്. ‘ BK/IKB ? ’ എന്നാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്. എന്താണ് ഐ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സംവിധായകൻ രഞ്ജിത് ശങ്കര്‍ IKB മതിയെന്ന് കമന്റിട്ടിട്ടുണ്ട്. ഐ എന്നത് ഇമ്മാനുവേല്‍ ആണെന്ന് ചില ആരാധകര്‍ പറയുന്നു.

click me!