‘മണിയന്‍ പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാകും‘;ജോജുവിന് പിറന്നാൾ ആശംസയുമായി കുഞ്ചാക്കോ

Web Desk   | Asianet News
Published : Oct 22, 2020, 05:17 PM IST
‘മണിയന്‍ പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാകും‘;ജോജുവിന് പിറന്നാൾ ആശംസയുമായി കുഞ്ചാക്കോ

Synopsis

കുഞ്ചാക്കോയും ജോജുവും ഒന്നിക്കുന്ന പുതിയ ചിത്രം നായാട്ടിലെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ ആശംസ. 

ടൻ ജോജു ജോർജിന് പിറന്നാൾ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍. സിനിമയില്‍ തന്റേതായ മുദ്ര സൃഷ്ടിച്ച വ്യക്തിക്ക് പിറന്നാളാശംസകള്‍ എന്ന് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കുഞ്ചാക്കോയും ജോജുവും ഒന്നിക്കുന്ന പുതിയ ചിത്രം നായാട്ടിലെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ ആശംസ. 

”മലയാളം സിനിമാ മേഖലയില്‍ തന്റേതായ മുദ്രപതിപ്പിച്ച, ഇപ്പോള്‍ മറ്റ് ഭാഷകളിലും ഇതാവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍. പിന്നെ, നായാട്ടിലെ മണിയന്‍ പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു”,കുഞ്ചാക്കോ കുറിച്ചു.

🥳🥳Happy Birthday Joju Uncle🥳🥳 Wishing the Man with the “Scar” who has made a “Mark” in the Malayalam movie industry and...

Posted by Kunchacko Boban on Wednesday, 21 October 2020

അതേസമയം, ജോജുവിന്റെ ജന്‍മദിനം ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ജോജുവിന്റെ ഹിറ്റ് സിനിമയായ ജോസഫിലെ ചിത്രം ആലേഖനം ചെയ്ത കേക്കും മക്കള്‍ തയ്യാറാക്കിയ ആശംസാ കാര്‍ഡുകളും ഒക്കെയായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാഴ്ചയുടെ പൂരത്തിന് കൊടിയേറ്റം; ഐഎഫ്എഫ്കെ 30-ാം പതിപ്പിന് ആരംഭം
തലസ്ഥാനത്ത് ഇനി സിനിമാപ്പൂരം; ഐഎഫ്എഫ്കെയുടെ 30-ാം എഡിഷന് പ്രൗഢഗംഭീരമായ തുടക്കം