
ലുക്മാൻ അവറാൻ, വീണ നായർ, ആശ മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേഡര്‍ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുണ്ടന്നൂരിലെ കുത്സിതലഹള എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഫജു എ വി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അക്ഷയ് അശോക്, ജിബിൻ കൃഷ്ണ, മുരുകൻ മന്ദിരം എന്നിവരുടെ വരികൾക്ക് മെൽവിൻ മൈക്കിൾ സംഗീതം പകരുന്നു. ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണ് ഗായകർ. എഡിറ്റർ അശ്വിൻ ബി, പ്രൊഡക്ഷൻ കൺട്രോളർ അജി പി ജോസഫ്, കല നാരായണൻ, മേക്കപ്പ് ബിജി ബിനോയ്, കോസ്റ്റ്യൂംസ് മിനി സുമേഷ്, പരസ്യകല അദിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അദിൻ ഒല്ലൂർ, സൗരഭ് ശിവ, സൗണ്ട് ഡിസൈൻ അക്ഷയ് രാജ് കെ, ഇമിൻ ടോം മാത്യൂസ്, വിഎഫ്എക്സ് രൻതീഷ് രാമകൃഷ്ണൻ, ആക്ഷൻ റോബിൻ ടോം, ടൈറ്റിൽ ഡിസൈൻ അനന്തു ഡിസൈൻ, പ്രൊഡക്ഷൻ മാനേജർ നിഖിൽ സി എം, പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : ഷൈന്‍ ടോം ചാക്കോ നായകന്‍; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' ഫസ്റ്റ് ലുക്ക് എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ