വിനീത്, ലാല്‍ജോസ്, ഒപ്പം കൈലാഷും; 'കുരുവിപാപ്പ' ആരംഭിക്കുന്നു

By Web TeamFirst Published Jan 8, 2023, 10:41 PM IST
Highlights

ഫാമിലി സറ്റയർ ഗണത്തില്‍ പെടുന്ന ചിത്രം

വിനീത്, കൈലാഷ്, ലാൽജോസ്, ഷെല്ലി കിഷോർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് കുരുവിപാപ്പ. ജോഷി ജോണ്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. സീറോ പ്ലസ് എൻറർടെയിൻമെൻ്റ്സിന്‍റെ ബാനറിൽ ബഷീർ കെ കെയാണ് നിര്‍മ്മാണം. ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും എറണാകുളത്ത് നടന്നു. 

ഫാമിലി സറ്റയർ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസ് ആണ് സഹനിർമ്മാതാക്കൾ. ബിസ്മിത് നിലമ്പൂര്‍, ജാസ്മിൻ ജാസ്സ് എന്നിവർ തിരക്കഥയൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ്10 ഇ, 1999 ബാച്ച് എന്ന ചിത്രത്തിന് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൻഹ ഫാത്തിമ, സന്തോഷ്‌ കീഴാറ്റൂർ, സാജിദ് യഹിയ, ജോണി ആന്റണി, കിച്ചു ടെല്ലസ്, പ്രസന്ന മാസ്റ്റർ, പ്രിയങ്ക, ജീജ സുരേന്ദ്രൻ, രമ്യ രാജേഷ്, അരിസ്റ്റോ സുരേഷ്, കാർത്തിക് സൂര്യ, സിദ്ധു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : സണ്‍ഡേ ബോക്സ് ഓഫീസില്‍ തിളങ്ങി 'മാളികപ്പുറം'; രാജ്യത്ത് കളക്ഷനില്‍ മൂന്നാം സ്ഥാനത്ത്

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനർ ലിജു നടേരി, കലാസംവിധാനം കോയാസ്, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം ശരണ്യ ജീബു, സൗണ്ട് ഡിസൈൻ രഞ്ജു രാജ് മാത്യു, അസോസിയേറ്റ് ഡയറക്ടർ അഖിൽ കടവൂർ, സിജോ ജോസഫ്, പ്രൊമോ കട്ട്സ് ഷാജു വി എസ്, കോഡിനേറ്റർ റോയ് ആന്റണി, സ്റ്റിൽസ് സജിൻ, പി ആർ ഒ- പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ബി സി ക്രിയേറ്റീവ്സ്, ഡിസൈൻ വിധു ജോൺസ് എന്റർടൈൻമെന്റ്സ്.

click me!