രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി; 'കുറ്റവും ശിക്ഷയും' ഫസ്റ്റ് ലുക്ക്

Published : Nov 01, 2020, 05:54 PM IST
രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി; 'കുറ്റവും ശിക്ഷയും' ഫസ്റ്റ് ലുക്ക്

Synopsis

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

ആസിഫ് അലി നായകനാവുന്ന രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരുടെ മുഖങ്ങളും ബോള്‍ഡ് അക്ഷരങ്ങളില്‍ എഴുതിയ ഒരു വാക്യവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. 'Man gets used to everything, The Scoundrel' എന്നാണ് പോസ്റ്ററില്‍.

ജനുവരി 26ന് ചിത്രീകരണം തുടങ്ങിയ ചിത്രം ഒരു പൊലീസ് ത്രില്ലര്‍ ആണ്. കേരളത്തിലും രാജസ്ഥാനിലുമായിട്ടായിരുന്നു ചിത്രീകരണം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ