ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 'സോളമന്റെ തേനീച്ചകള്‍', സെൻസര്‍ കഴിഞ്ഞു

Published : Aug 11, 2022, 04:14 PM ISTUpdated : Aug 11, 2022, 04:15 PM IST
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 'സോളമന്റെ തേനീച്ചകള്‍', സെൻസര്‍ കഴിഞ്ഞു

Synopsis

'സോളമന്റെ തേനീച്ചകള്‍ 'ഓഗസ്റ്റ് 18'ന് ആണ് റിലീസ് ചെയ്യുക.  

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'സോളമന്റെ തേനീച്ചകള്‍'. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്‍മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്‍ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്‍ണ, ജോജോ, ശിവരഞ്‍ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. സിനിമയുടെ സെൻസര്‍ കഴിഞ്ഞിരിക്കുകയാണ്. ക്ലീൻ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഓഗസ്റ്റ് 18ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ലാല്‍ ജോസ്.

എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്‍മല്‍ സാബു നിവ്വഹിക്കുന്നു. തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. ഗാനരചന- വിനായക് ശശികുമാര്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്‍ജിത്ത് കരുണാകരന്‍, കല- അജയ് മാങ്ങാട്, ഇല്ലുസ്‌ട്രേഷന്‍- മുഹമ്മദ് ഷാഹിം, വസ്‍ത്രങ്ങള്‍- റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ്- ഫെര്‍വിന്‍ ബൈതര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍- ജിസന്‍ പോൾ. പിആര്‍ഒ- എ എസ് ദിനേശ്.

Read More : ആലിയ ഭട്ടിന്റെ 'ഡാര്‍ലിംഗ്‍സ്' തമിഴിലേക്ക്

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു