ലാല്‍ ജൂനിയറിന്റെ 'നടികര്‍ തിലകം'; കേന്ദ്ര കഥാപാത്രങ്ങളായി ടൊവിനോയും സൗബിനും

Published : Sep 10, 2022, 09:10 PM ISTUpdated : Sep 12, 2022, 11:03 AM IST
ലാല്‍ ജൂനിയറിന്റെ 'നടികര്‍ തിലകം'; കേന്ദ്ര കഥാപാത്രങ്ങളായി ടൊവിനോയും സൗബിനും

Synopsis

ഡേവിഡ് പണിക്കര്‍ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'നടികര്‍ തിലകം'എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ ടൊവിനോയും സൗബിനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും അണിയറ പ്രവർത്തകർ അവതരിപ്പിച്ചിട്ടുണ്ട്. 

ഡേവിഡ് പടിക്കൽ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. പുഷ്പ - ദ റൈസിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികര്‍ തിലകം നിര്‍മിക്കുന്നത്. 

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയുന്ന ചിത്രമാണിത്. സുവിന്‍ സോമശേഖരനാണ് തിരക്കഥ. ചിത്രം ഒരു കൊമേഷ്യല്‍ എന്റര്‍ടെയ്നർ ആയിരിക്കുമെന്നാണ് വിവരം.

അൻപറിവ് ആണ് സംഘട്ടനം കൈകാര്യം ചെയ്യുന്നത്. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ.  ആല്‍ബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് ആര്‍ ജി വയനാട്.

അതേസമയം, തല്ലുമാല എന്ന ചിത്രമാണ് ടൊവിനോയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഖാലിദ് റഹ്‍മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വൈഡ് റിലീസും ആയിരുന്നു ചിത്രത്തിന്‍റേത്. കേരളത്തില്‍ മാത്രം 231 സെന്‍ററുകളില്‍ എത്തിയ ചിത്രം വിദേശ മാര്‍ക്കറ്റുകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അതേ ദിവസം തന്നെ എത്തി.  മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിങ്ങള്‍ക്ക് അതെന്റെ ഏറ്റവും മോശം സിനിമയാകും, പക്ഷേ ആ സിനിമ തന്നത് ഗുണങ്ങളാണ്'; പ്രതികരിച്ച് നിഖില വിമൽ
'പ്രസവ വേദന ലോകത്താർക്കു പറഞ്ഞാലും മനസിലാകില്ല, അതുപോലെയാണ് എന്റെ സർജറിയും': രഞ്ജു രഞ്ജിമാർ