'ഡിയര്‍ വാപ്പി' തിയേറ്ററുകളിലേക്ക്, പ്രിവ്യൂ ഷോയില്‍ മികച്ച അഭിപ്രായം

Published : Feb 16, 2023, 05:55 PM IST
'ഡിയര്‍ വാപ്പി' തിയേറ്ററുകളിലേക്ക്, പ്രിവ്യൂ ഷോയില്‍ മികച്ച അഭിപ്രായം

Synopsis

'ഡിയര്‍ വാപ്പി' നാളെ തിയറ്ററുകളിലേക്ക്.

ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന 'ഡിയര്‍ വാപ്പി' എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞതോടെ കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച അഭിപ്രായമാണ് 'ഡിയര്‍ വാപ്പി'ക്ക് ലഭിക്കുന്നത്. കൂടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ചിത്രമാണ് 'ഡിയര്‍ വാപ്പി'യെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തില്‍ തന്റെ അച്ഛന്റെ തന്നെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് 'ഡിയര്‍ വാപ്പി'യിലെ നായകനായ നിരഞ്ജ് മണിയന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ആണ്‍ എന്നോ പെണ്‍ എന്നോ വ്യത്യാസമില്ലാതെ ആഗ്രഹങ്ങള്‍ക്കായി ആത്മാര്‍ത്ഥതയോടെ ശ്രമിച്ചാല്‍ ആര്‍ക്കും സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ചിത്രം പറയുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ ഷാന്‍ തുളസീധരന്‍ പറഞ്ഞു. സംവിധായകന് പുറമെ മണിയന്‍പിള്ള രാജു, കൈലാസ് മേനോന്‍, നിരഞ്ജ് മണിയന്‍പിള്ളരാജു, ശ്രീരേഖ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.  കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം. പാണ്ടികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ചിത്രം നിര്‍മിക്കുന്നത് ക്രൗണ്‍ ഫിലിംസാണ്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് 'ഡിയര്‍ വാപ്പി' ചിത്രീകരിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാധാകൃഷ്‍ണന്‍ ചേലേരി.

'ഡിയര്‍ വാപ്പി' എന്ന പുതിയ ചിത്രത്തില്‍ ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്. 'തിങ്കളാഴ്‍ച നിശ്ചയം' ഫെയിം അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരും പ്രധാന വേഷത്തിലുണ്ട്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്‍ണന്‍, രശ്‍മി ബോബന്‍ രാകേഷ്, മധു,  ശ്രീരേഖ ('വെയില്‍' ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനരചന ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത്, വസ്‍ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ശബ്‍ദമിശ്രണം എം ആര്‍ രാജാകൃഷ്‍ണൻ, കലാസംവിധാനം അജയ് മങ്ങാട് ചമയം  റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ മാനേജര്‍ നജീര്‍ നാസിം, സ്റ്റില്‍സ് രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി  അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന്‍ എന്നിവരാണ്.

Read More: ജി വേണുഗോപാലിന്റെ ആലാപനം, അര്‍ജുൻ അശോകന്റെ 'പ്രണയ വിലാസ'ത്തിലെ ഗാനം പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്